CommunitySportsUAE

ഇമ ഐപിഎല്‍ സീസണ്‍-3 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി

അജ്മാന്‍: ഇമ ഐപിഎല്‍ സീസണ്‍-3 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അജ്മാന്‍ ഗ്രൗണ്ടില്‍ മഞ്ചേരി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, സ്‌പോട്ട് നൗഷാദ്, മയൂഖം സതീഷ് തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്നു. എടവണ്ണ സുബൈര്‍ നിയന്ത്രിച്ച കളികളില്‍  ജേതാക്കളായ റോയല്‍ ചാമ്പ്യന്‍സിന് ഇമ പ്രസിഡന്റ് സലീം കളത്തിങ്ങല്‍ ട്രോഫി നല്‍കി. ഇമ എക്‌സിക്യൂട്ടീവ് വെറ്ററന്‍സ് സൗഹൃദ മത്സരത്തില്‍ വിജയിച്ച മഞ്ചേരി സുല്‍ത്താന്‍ ടീമിന് സുരേഷ് ചുണ്ടയില്‍ കപ്പ് നല്‍കി. സലീം കളത്തിങ്ങല്‍, ഇമ എഫ്‌സി കണ്‍വീനര്‍ അലിക്കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ മീഡിയ റംഷി, റമീസ് തുടങ്ങിയവരുടെ സഹകരണത്തോടെയും ഇമ ജന.സെക്രട്ടറി ശിവന്‍, ട്രഷറര്‍ ഷൗക്കത്ത്, വൈസ് പ്രസിഡന്റ് ഷമീം, ഇമ ഉപദേശക സമിതി അംഗങ്ങളായ നാസര്‍ ചിറക്കല്‍, ജമാലുദ്ദീന്‍ കെ.എം, സുരേഷ് ചൂണ്ടയില്‍, ഫൈസല്‍ ബാബു, മജീദ്, ഇമ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഇമ എഫ്‌സി അംഗങ്ങള്‍ എന്നിവരുടെയുും പ്രതിനിധ്യത്തിലായിരുന്നു ഈ വര്‍ഷത്തെ മേള നടന്നത്.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.