ഇമ മഞ്ചേരി ഗ്‌ളോബല്‍ ഇഫ്താര്‍ സംഗമം നടത്തി
ദുബായ്: ഇമ മഞ്ചേരി ഗ്‌ളോബല്‍ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്ന് തലശ്ശേരി റെസ്‌റ്റോറന്റില്‍ സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി ശിവന്‍ സ്വാഗതം പറഞ്ഞു. ഇമ മഞ്ചേരി ഗ്‌ളോബല്‍ പ്രസിഡന്റ് സലീം കളത്തിങ്ങലിന്റെ അധ്യക്ഷതയില്‍
നടന്ന പരിപാടിയില്‍ നൗഷാദ് സ്‌പോട്ട്, കലാം ഡൈവ് ടെക്ക്, അബ്ദുല്‍ റഹ്മാന്‍ ഇസിഎച്ച്, ഷമീല്‍, അരുണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മജീദ് പന്തല്ലൂര്‍ റമദാനെ കുറിച്ച് പ്രഭാഷണം നടത്തി. സതീഷ് ചൂണ്ടയില്‍, പി.പി കുഞ്ഞിമുഹമ്മദ് ഇരുമ്പുഴി, അഡൈ്വസറി അംഗങ്ങളായ ജമാലുദ്ദീന്‍ കെ.എം, സുരേഷ് ചൂണ്ടയില്‍, ട്രസ്റ്റ് സെക്രട്ടറി ഫൈസല്‍ ബാബു, വര്‍ക്കിംഗ് പ്രസിഡന്റ് ഷമീം കൊല്ലപ്പറമ്പില്‍, ഓര്‍ഗ.സെക്രട്ടറി റഹീസ്, വൈസ് പ്രസിഡന്റുമാരായ അസ്‌കര്‍.പി, റമീസ്, സാദിഖ് കെ.എം, ജോ.സെക്രട്ടറിമാരായ ഫിറോസ് എ.പി, രാജേഷ്, ഓഡിറ്റര്‍ ഷിജില്‍, സ്‌പോര്‍ട്‌സ് കണ്‍വീനവര്‍ അലിക്കുട്ടി കീര്‍ത്തിയില്‍, മീഡിയ മാനേജര്‍ റംഷി.പി, ഷാഹുല്‍, ഇബ്രാഹിം പന്തല്ലൂര്‍, റിജാസ്, ഷാമില്‍, ജംഷീര്‍, സജിം തുടങ്ങിയവര്‍ സംസാരിച്ചു. ഇമ എക്‌സിക്യൂട്ടീവ് അംഗങ്ങളും എഫ്‌സി ഫുട്‌ബോള്‍ അംഗങ്ങളും മറ്റതിഥികളും സ്ത്രീകളും കുട്ടികളും ചേര്‍ന്ന വിരുന്നില്‍ ട്രഷറര്‍ ഷൗക്കത്ത് പി.എം നന്ദി രേഖപ്പെടുത്തി.