എമിറേറ്റ്‌സ് ഇന്ത്യയില്‍ സര്‍വീസുള്ള ഏറ്റവും വലിയ വിദേശ വിമാന കമ്പനി
ന്യൂഡല്‍ഹി/ദുബായ്: ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന ഏറ്റവും വലിയ വിദേശ വിമാന കമ്പനി യുഎഇയുടെ എമിറേറ്റ്‌സാണെന്ന് ഇന്ത്യന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഡാറ്റ വ്യക്തമാക്കുന്നു.
2022ന്റെ അവസാന പാദത്തിലെ ഡിജിസിഎ ഡാറ്റയനുസരിച്ച് ഇന്ത്യയിലെ എല്ലാ ആഭ്യന്തര വിമാന കമ്പനികളെയും ഉള്‍പ്പെടുത്തിയാല്‍ എമിറേറ്റ്‌സ് രാജ്യത്തെ മൂന്നാമത്തെ വലിയ കാരിയര്‍ കൂടിയാണ്.
ഇന്ത്യ ലോകത്തിന്റെ അടുത്ത സാമ്പത്തിക ശക്തിയാകാന്‍ പോകുന്നു. അതിനാല്‍, വ്യോമ ഗതാഗതത്തിന്റെ ആവശ്യം കുറഞ്ഞത് അടുത്ത അഞ്ച് മുതല്‍ 10 വര്‍ഷം കാലത്തേക്കെങ്കിലും ഉടന്‍ കുറയാനുള്ള സാധ്യത കാണുന്നില്ല. ഇന്ത്യയില്‍ കൂടുതല്‍ എയര്‍ലൈനുകള്‍ ഉണ്ടെങ്കിലും എമിറേറ്റ്‌സ് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തണമെന്ന ആവശ്യം ശക്തമായി തുടരുമെന്ന് എമിറേറ്റ്‌സ് ഇന്ത്യാ ആന്റ് നേപ്പാള്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് സര്‍ഹാന്‍ പറഞ്ഞു.

ദുബായ്ക്കും ഇന്ത്യയ്ക്കുമിടയില്‍ പ്രതിവാരം 334 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന എമിറേറ്റ്‌സില്‍ കഴിഞ്ഞ വര്‍ഷം മാത്രം 4.45 ദശലക്ഷം പേരാണ് യാത്ര ചെയ്തത്.
വിപുലീകരിച്ച ഉഭയ കക്ഷി വിമാന സര്‍വീസ് കരാറിനുള്ള ആവശ്യം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. മിക്കവാറും എല്ലാ ഇന്ത്യന്‍ വിമാന ാമ്പനികളുമായും എമിറേറ്റ്‌സിന് ഇതിനകം ഇന്റര്‍ലൈന്‍ കരാറുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.