വനഭംഗിയാസ്വദിച്ച് 1,200 കി.മീ ട്രെയിന്‍ യാത്ര; പുതിയ റൂട്ട് പ്രഖ്യാപിച്ച് ഇത്തിഹാദ് റെയില്‍
ദുബൈ: യുഎഇയിലെ ഏഴ് എമിറേറ്റുകളിലൂടെയും കടന്നു പോകുന്ന ദേശീയ റെയില്‍ ശൃംഖലയായ ഇത്തിഹാദ് വനത്തിലൂടെയുള്ള പുതിയ റൂട്ട് പ്രഖ്യാപിച്ചു. ജൈവ വെവിധ്യത്തോടെ മരുഭൂമിയില്‍ വനം സൃഷ്ടിച്ചു കൊണ്ടാണ് ഇത്തിഹാദ് റെയില്‍ ഇത് സാധ്യമാക്കുന്നത്.
അബുദാബി വനത്തിലൂടെയുള്ള പ്രകൃതി രമണീയമായ റെയില്‍ പാതയുടെ ദൃശ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വീഡിയോ ിത്തിഹാദ് റെയില്‍ പുറത്തു വിട്ടു.
തലസ്ഥാനത്ത് സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഭൂപ്രദേശത്തെ മുറിക്കുന്ന ട്രെയിന്‍ ട്രാക്കുകളില്‍ ദൃശ്യങ്ങള്‍ ഒഴുകുന്നു. ദേശീയ റെയില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഒരു ദിവസം യാത്രക്കാര്‍ക്ക് നടത്താവുന്ന ഒരു യാത്രയാണിത്.
ഇത്തിഹാദ് റെയില്‍ അതിന്റെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ റെക്കോര്‍ഡിംഗ് പങ്കിട്ടു. അതേസമയം, പ്രകൃതിയെയും വന്യജീവികളെയും സംരക്ഷിക്കല്‍ ഇത്തിഹാദിന്റെ നയമാണ്.
”മരുഭൂമിയിലെ ജീവികളെ നിരീക്ഷിക്കാന്‍ മനോഹരമായി സജ്ജമാക്കുന്ന അബുദാബിയിലെ അല്‍ മഹാ ഫോറസ്റ്റിലെ ഞങ്ങളുടെ ട്രാക്കുകള്‍ നോക്കൂ” -ഇത്തിഹാദ് റെയില്‍ ട്വിറ്ററില്‍ കുറിച്ചു.
യുഎഇയുടെ സംയോജിതവും സുസ്ഥിരവുമായ ഗതാഗത ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പാലങ്ങള്‍, കനാലുകള്‍, മൃഗങ്ങള്‍ക്ക് മിറിച്ചു കടക്കാനുള്ള സ്ഥലങ്ങള്‍ (ക്രോസിംഗുകള്‍) എന്നിവയുടെ നിര്‍മാണത്തിലൂടെ പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെയും വന്യജീവികളെയും സംരക്ഷിക്കാന്‍ ഇത്തിഹാദ് റെയില്‍ ശ്രദ്ധാപൂര്‍വമായ നടപടികള്‍ സ്വീകരിക്കുന്നു.
ദേശീയ റെയില്‍ ശൃംഖല രൂപപ്പെടുന്നതിനനുസരിച്ച് പ്രകൃതിയെ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് ഇത്തിഹാദ് റെയില്‍ നേരത്തെ തന്നെ വിശദീകരണ നല്‍കിയിരീുന്നു.
ജൈവവൈവിധ്യവും പ്രകൃതി പൈതൃകവും സംരക്ഷിക്കുന്നതിനായി 1,300 ഗാഫ് മരങ്ങളും നൂറുകണക്കിന് സിദാര്‍ മരങ്ങളും ഈന്തപ്പനകളും മാറ്റി സ്ഥാപിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. ഈ സംരംഭത്തിന്റെ ഭാഗമായി 300ലധികം മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അതില്‍ 242 ചെറുവിരലുകളുള്ള ഗെക്കോകള്‍, 24 ബലൂച്ച് റോക്ക് ഗെക്കോകള്‍, അഞ്ച് സോസ്‌കെയില്‍ഡ് വൈപറുകള്‍ യുഎഇയില്‍ കണ്ടെത്തിയ വിഷപ്പാമ്പ് തുടങ്ങിയവ ഉള്‍പ്പെടുന്നു.
റെയില്‍ ശൃംഖല യുഎഇയില്‍ പൂര്‍ത്തിയായ ശേഷം രാജ്യത്തെ മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കും. പദ്ധതിയുടെ ആദ്യ ഘട്ടം പ്രവര്‍ത്തന ക്ഷമമാണ്. എമിറേറ്റുകളിലുടനീളം ചരക്കുകളും സാമഗ്രികളും കൊണ്ടുപോകുന്നതിന് റെയില്‍ സംവിധാനം ഉപയോഗിക്കുന്നതാണ്.
പദ്ധതി ഇപ്പോള്‍ 70 ശതമാനം പൂര്‍ത്തിയായി. മാര്‍ച്ചില്‍ അബുദാബിക്കും ദുബായിക്കുമിടയിലുള്ള റെയില്‍വേ ലൈന്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബറില്‍ റാസല്‍ഖൈമ, ഷാര്‍ജ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്തു.
അടുത്തിടെ ഡെവലപര്‍ ശൃംഖലയുടെ ആദ്യത്തെ മറൈന്‍ ബ്രിഡ്ജ് പ്രദര്‍ശിപ്പിച്ചു. അറേബ്യന്‍ സമുദ്രത്തിന് കുറുകെ ഒരു കിലോമീറ്റര്‍ നീളത്തില്‍ അബുദാബിയുടെ വിശാലമായ ഖലീഫ തുറമുഖത്തെ എമിറേറ്റിന്റെ മെയിന്‍ ലാന്റുമായി ബന്ധിപ്പിച്ചു.
ഖലീഫ തുറമുഖത്തേക്ക് കയറ്റുമതി ചെയ്യുന്ന ചരക്കുകള്‍ രാജ്യത്തുടനീളം വേഗത്തിലും കാര്യക്ഷമമായും കൊണ്ടുപോകാന്‍ സൗകര്യപ്പെടുത്തുന്ന ചരക്ക് ട്രെയിനുകള്‍ ഈ പാതയില്‍ ഓടും.
പ്രവര്‍ത്തന ക്ഷമമായാല്‍ പാലത്തിലൂടെ കടന്നു പോകുന്ന പൂര്‍ണ്ണ ലോഡഡ് ചരക്ക് ട്രെയിനിന് യുഎഇയുടെ റോഡുകളില്‍ നിന്ന് 300 ലോറികള്‍ വരെ എടുക്കാനാകുമെന്ന് ഇത്തിഹാദ് റെയില്‍ പറഞ്ഞു.