ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിംഗ്, എകണോമിക് അനാലിസിസ്: 10 മില്യണ്‍ ഡോളര്‍ പദ്ധതികളുമായി ഡിടിടി ഗ്രൂപ്
ദുബൈ: ആഗോള തലത്തിലെ അംഗീകൃത സാമ്പത്തിക സേവന ദാതാക്കളായ ഡിടിടി ഗ്രൂപ്പിന്റെ ഭാഗമായ ലോകോത്തര സാമ്പത്തിക കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളിലൊന്നായ ഡയറക്റ്റ് ടിടി (ഡിടിടി) ഗ്രൂപ് ലോക്കല്‍ ആക്റ്റിവിറ്റികളിലും ഫിന്‍ടെക് ഗവേഷണ വികസനത്തിലും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 10 മില്യണ്‍ ഡോളര്‍ നിക്ഷേപ പദ്ധതികള്‍ നടപ്പാക്കുമെന്ന് ചെയര്‍മാന്‍ ഡോ. സൈഫ് അല്‍ ഇസ്‌ലാം ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍സൗദ് (സൗദി അറേബ്യന്‍ രാജകുമാരന്‍) പ്രഖ്യാപിച്ചു. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയിലും അനാലിസിസിലും യുഎഇ സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അഥോറിറ്റി(എസ്‌സിഎ)യുടെ ലൈസന്‍സ് ഈ സ്ഥാപനം അടുത്തിടെ നേടിയിരുന്നു.
ലൈസന്‍സ് ലഭ്യമായതോടെ, ഡയറക്റ്റ് ടിടി അതിന്റെ ക്‌ളയന്റുകള്‍ക്ക് നിയന്ത്രിതവും വിശ്വസനീയവുമായ സാമ്പത്തിക ഗവേഷണവും അനാലിസിസും 25 വര്‍ഷത്തിലധികമുള്ള അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ ഡാറ്റയും ഫോറെക്‌സ്, സ്റ്റോക്കുകള്‍, സിഎഫ്ഡികള്‍, അമൂല്യ ലോഹങ്ങള്‍ എന്നിവയുടെ വിലയും ഭാവി പ്രവണതകളും സംബന്ധിച്ച വിവരങ്ങളും കൈമാറുന്നതാണ്. ഊര്‍ജ വിപണികള്‍ക്ക് പുറമെ, എസ്‌സിഎ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള സാമ്പത്തിക സേവനങ്ങള്‍ സംബന്ധിച്ച് ഉപയോക്താക്കളെ പരിചയപ്പെടുത്താനും മാര്‍ക്കറ്റിംഗിലൂടെയും പരസ്യത്തിലൂടെയും സാമ്പത്തിക ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഡയറക്ട് ടിടിയെ ഈ ലൈസന്‍സ് അനുവദിക്കുന്നു. ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് മേഖലയില്‍ പ്രാദേശികവും ആഗോളീയവുമായ ലീഡറാവാന്‍ സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തവും വൈവിധ്യപൂര്‍ണവുമായ സമ്പദ് വ്യവസ്ഥയും വികസിത സാമ്പത്തിക വിപണികളുമുള്ള ഒരാഗോള സാമ്പത്തിക കേന്ദ്രമായി ഈ മേഖല ഉറച്ചു നില്‍ക്കുന്നു. കൂടാതെ, ബിസിനസ് അനുകൂല നയങ്ങളും അതുവഴി ലോകമെമ്പാടുമുള്ള നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നു. ആഗോള നിലവാരം പുലര്‍ത്താനായി തങ്ങളുടെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്ന ബിസിനസുകളില്‍ നിന്നുള്ള ഉയര്‍ന്ന ഡിമാന്‍ഡിന്റെ ഫലമായി ഫിന്‍ടെക്, ഇന്നൊവേഷന്‍ മേഖലകള്‍ അതിവേഗം കുതിച്ചുയരുകയാണെന്ന് ഡിടിടി ഗ്രൂപ് സിഇഒയും മാനേജിംഗ് പാര്‍ട്ണറുമായ വാലിദ് ഈദ് പറഞ്ഞു. എസ്‌സിഎ ലൈസന്‍സ് ഡയറക്റ്റ് ടിടിയെ സംബന്ധിച്ചിടത്തോളം നാഴികക്കല്ലാണ്. കാരണം, ഇത് യുഎഇയിലെ തങ്ങളുടെ ക്‌ളയന്റുകളോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു. വ്യാപാരികളെ മികച്ച സാമ്പത്തിക ഉല്‍പന്നങ്ങളിലേക്കും വിവരങ്ങളിലേക്കും, അതോടൊപ്പം ആത്മവിശ്വാസത്തോടെ നിക്ഷേ പിക്കാനുള്ള സുരക്ഷിതത്വത്തിലേക്കും നയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക ഡാറ്റയുടെ സ്ഥിര വിതരണമാണ് തങ്ങളുടെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഖലയിലുടനീളമുള്ള സാമ്പത്തിക മേഖലയുടെ ശാക്തീകരണത്തിന് സംഭാവന നല്‍കാനുള്ള ഡയറക്റ്റ് ടിടിയുടെ പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു. അടുത്ത ദശകത്തില്‍ ദുബൈക്ക് 8.7 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക പദ്ധതികളുണ്ടെന്ന് രാജ്യത്തെ സമീപകാല റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അത് വ്യാപാരം, വിദേശ നിക്ഷേപം, ആഗോള ഹബ് എന്ന പദവി എന്നിവ ശക്തിപ്പെടുത്താന്‍ വഴിയൊരുക്കുന്നതാണ്. സമാനതകളില്ലാത്ത ഗുണനിലവാരം, നൂതനത്വം, ഉപഭോക്തൃ സേവനം എന്നിവയ്ക്ക് പ്രശസ്തിയുള്ള ഡിടിടി ഗ്രൂപ് ഈ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നതിന് മികച്ച സ്ഥാനത്താണ് നിലകൊള്ളുന്നത്. കമ്പനിക്ക് 25 വര്‍ഷത്തിധികം സാമ്പത്തിക സേവന പരിചയമുണ്ട്. ലോകമെമ്പാടും 13 ഫിസിക്കല്‍ ഓഫീസുകളുമുണ്ട്. യുഎഇക്ക് പുറമെ, യുകെ, ലിത്വാനിയ, കൊളംബിയ, വനോവാറ്റു എന്നിവിടങ്ങളിലും ഡിടിടി സാന്നിധ്യമറിയിക്കുന്നു.