ദുബായില്‍ തീയണക്കുന്നതിനിടെ അഗ്‌നിശമന സേനാംഗം മരിച്ചു
ദുബായ്: ദുബായിലെ അവീറില്‍ തീപിടിത്തം അണക്കുന്നതിനിടെ അഗ്‌നിശമന സേനാംഗം അപകടത്തില്‍ മരിച്ചു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനായ സാര്‍ജന്റ് ഉമര്‍ ഖലീഫ അല്‍ കിത്ബിയാണ് രക്ഷാ ദൗത്യത്തിനിടെ മരിച്ചത്. അഗ്‌നിബാധയുണ്ടായതായ വിവരത്തെ തുടര്‍ന്ന് ഉടന്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. തീപിടിത്തത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
ഉമറിന്റെ ഖബറടക്കം ശനിയാഴ്ച അല്‍ ഖിസൈസ് ഖബര്‍സ്താനില്‍ നടന്നു. മിസ്ഹര്‍-1ല്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അനുശോചനമറിയിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.