ലോകത്തിലെ ആദ്യ 3ഡി പ്രിന്റിംഗ് മസ്ജിദ് ദുബായില്‍ വരുന്നു
ദുബായ്: ലോകത്തിലെ ആദ്യ 3ഡി പ്രിന്റിംഗ് മസ്ജിദ് നിര്‍മാണത്തിനൊരുങ്ങി ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബ്ള്‍ ആക്റ്റിവിറ്റീസ് വകുപ്പ്. ഔഖാഫിലെ മസ്ജിദ് അഫയേഴ്‌സ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അലി ബിന്‍ സായിദ് അല്‍ ഫലാസി, ഇന്‍സ്റ്റിറ്റിയൂഷനല്‍ സപ്പോര്‍ട്ട് സെക്ടറിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബുത്തി അബ്ദുല്ല അല്‍ ജുമൈറി, ചാരിറ്റബ്ള്‍ വര്‍ക് സെക്ടറിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്മദ് ദാര്‍വിഷ് അല്‍ മുഹൈറി, ഇസ്‌ലാമിക കാര്യ എന്‍ഡോവ്‌മെന്റ്‌സിലെ ഗവണ്‍മെന്റ് കമ്യൂണികേഷന്‍ ഡയറക്ടര്‍ ജുമാ നാസര്‍ അല്‍ ഹുസനി, ഷാര്‍ജ ഇസ്‌ലാമിക കാര്യ വകുപ്പിലെ സാലം അല്‍ ദൗബി എന്നിവരുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം പുതിയ പള്ളിയുടെ പ്രഖ്യാപനം നടന്നത്.
2000 ചതുരശ്ര അടിയാണ് പള്ളിയുടെ വിസ്തീര്‍ണം. ഒരേസമയം 600 പേര്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യമുണ്ടാകും. ഒക്‌േ
ടാബറില്‍ പണിരംഭിച്ചു 2025ല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിര്‍മാണ മേഖലയില്‍ സ്വീകരിക്കേണ്ട രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് 3 ഡി മസ്ജിദിന്റെ നിര്‍മാണെന്ന് ഔഖാഫ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ ശൈഖ് അഹ്മദ് അല്‍ ശൈബാനി പറഞ്ഞു.