ദുബായ് വിമന്‍സ് അസോസിയേഷനില്‍ സ്ത്രീകള്‍ക്ക് മാത്രമായി ‘ഫിറ്റ് സോഷ്യല്‍’
ദുബായ്: ദുബായ് ബൂ ഹയ്‌ലിലെ വിമന്‍സ് അസോസിയേഷന്‍ സമുച്ചയത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള ‘ഫിറ്റ് സോഷ്യല്‍’ എന്ന ഹെല്‍ത് ആന്റ് ഫിറ്റ്‌നസ് സ്ഥാപനത്തിന് തുടക്കമായി. ശാരീരിക ക്ഷമതക്കായുള്ള പരിശീലന സൗകര്യത്തിന് പുറമെ, വെല്‍നസ്, ലൈഫ്‌സ്‌റ്റൈല്‍, ന്യൂട്രീഷന്‍ സൗകര്യവുമുണ്ടിവിടെ. സ്ത്രീകളെ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരാക്കാന്‍ മലയാളിയായ ലക്ഷ്മി മേനോന്റെ നേതൃത്വത്തിലുള്ള ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം ശൈഖാ ലത്തീഫ ബിന്‍ത് മുഹമ്മദ് അവാര്‍ഡ് ഫോര്‍ ചൈല്‍ഡ്ഹുഡ് ക്രിയേറ്റിവിറ്റി എക്‌സിക്യൂട്ടീവ് മാനേജര്‍ ആമിന ഇബ്രാഹിം അല്‍ദബ്ബൂസ് അല്‍സുവൈദി നിര്‍വഹിച്ചു. ഇവിടെ ലോക നിലവാരത്തിലുള്ള സൗകര്യങ്ങളാണുള്ളത്. വിശാലമായ പാര്‍ക്കിംഗ് ഇടമുണ്ട്. അംഗങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗജന്യമാണ്.

30,000 ചതുരശ്ര അടിയില്‍ തയാറാക്കിയ ഫിറ്റ് സോഷ്യലില്‍ ഒളിംപിക് സൈസിലുള്ള സ്വിമ്മിംഗ് പൂള്‍, വലിയ ജിംനേഷ്യം, അരോമാ റൊപ്പിക്കായി എട്ട് സ്പാ റൂമുകള്‍, കുട്ടികളുടെ കോര്‍ണര്‍ എന്നിവയും ഉള്‍പ്പെടുന്നു. ശാരീരിക വ്യായാമത്തിനുള്ള എല്ലാ ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പ്രഫഷനലുകളുമായി അംഗങ്ങള്‍ക്ക് കാണാനും റിഫ്രഷ്‌മെന്റിനും വ്യക്തിഗതമായ ഫിറ്റ്‌നസ് സേവനങ്ങളും കൂടാതെ, പോഷകാഹാര സംബന്ധിയായ ഉപദേശങ്ങളും ആരോഗ്യ ക്‌ളാസുകളും മറ്റും ലഭ്യമാണ്.
അനാരോഗ്യവും കായികക്ഷമതയില്ലായ്മയും ജീവിത ശൈലീ പ്രശ്‌നങ്ങളും മൂലം പ്രയാസപ്പെടുന്ന സ്ത്രീകളെ സഹായിക്കാന്‍ ജിസിസിയിലെ ഏറ്റവും വലിയ ഹെല്‍ത്, ഫിറ്റ്‌നസ്, വെല്‍നസ്, ലൈഫ് സ്‌റ്റൈല്‍ ഡെസ്റ്റിനേഷനാണിവിടെ സൃഷ്ടിച്ചിട്ടുള്ളതെന്ന് ഫിറ്റ് സോഷ്യല്‍ ഓപറേഷന്‍സ് ഹെഡ് ലക്ഷ്മി മേനോന്‍ പറഞ്ഞു.
സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകളാല്‍ നിര്‍വഹിക്കപ്പെടുന്ന സ്ത്രീകളുടെ കേന്ദ്രമാണിത്. ഈ സമുച്ചയത്തില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല.
ഫിറ്റ് സോഷ്യല്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യ മാസമായ ഇപ്പോള്‍ മെംബര്‍ഷിപ് ഫീ 30 ശതമാനം ഡിസ്‌കൗണ്ടോടെ ലഭ്യമാണ്.
അംഗങ്ങള്‍ക്ക് റമദാനില്‍ സേവനങ്ങള്‍ സൗജന്യമാണ്.