പുതിയ ചുവടുവയ്പുകളുമായി കൂടുതല്‍ ഉയരങ്ങളിലേക്ക് ഫ്‌ളൈ വേള്‍ഡ്
ദുബായ്: മൈഗ്രേഷന്‍ സേവന രംഗത്ത് ഒട്ടേറെ നേട്ടങ്ങളുമായി മുന്നേറുന്ന ഫ്‌ളൈ വേള്‍ഡ് ഇമിഗ്രേഷന്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് ദുബായിയില്‍ നല്‍കി വരുന്ന സേവനങ്ങള്‍ വിപുലമാക്കുന്നു.
ഏറെ കാലമായി പ്രവാസികളെ അവരുടെ സ്വപ്ന നഗരമായ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ സഹായിച്ചു വരികയാണ് ഫ്‌ളൈ വേള്‍ഡ്. ജനറല്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍ വഴി പെര്‍മനന്റ് റെസിഡന്‍സ് (പി ആര്‍) നേടി ഇത് വരെ ഓസ്‌ട്രേലിയയിലേക്ക് മൈഗ്രേഷന്‍ സേവനങ്ങള്‍ നല്‍കിയിരുന്ന ഈ സ്ഥാപനം ഈ വര്‍ഷം മെയ് 15 മുതല്‍ വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്കൊപ്പം കൈ കോര്‍ക്കുന്നു.
കാനഡ, ഓസ്‌ട്രേലിയ, യുകെ എന്നിവിടങ്ങളിലേക്ക് മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങി വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന ഏത് രാജ്യത്തേക്കും അവര്‍ക്കിഷ്ടമുള്ള കോഴ്‌സിന് അഡ്മിഷന്‍ നേടിക്കൊടുക്കുക എന്നതാണ് ഫ്‌ളൈ വേള്‍ഡിന്റെ ഓവര്‍സീസ് എജ്യുകേഷന്‍ സര്‍വീസ് വിഭാഗം മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യം.
പ്രതീക്ഷകളുടെ പുതിയ ലോകം പ്രവാസികള്‍ക്കായി ഒരുക്കുന്നതിന്റെ ഭാഗമായി നഴ്‌സുമാര്‍ക്കായി പ്രത്യേകം ഒഎസ്‌സിഇ (ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്‌ളിനിക്കല്‍ എക്‌സാമിനേഷന്‍) ട്രെയിനിംഗ് സെന്ററും പ്രവര്‍ത്തനം ആരംഭിക്കുന്നു. ഓസ്‌ട്രേലിയയ്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ അറിവും കഴിവും ഓസ്‌ട്രേലിയയിലെ ബിരുദതല നഴ്‌സുമാരുടേതിന് തത്തുല്യമാണോ എന്ന് നിര്‍ണയിക്കുന്ന പരീക്ഷയാണ് ഒഎസ്‌സിഇ.
ഉന്നത നിലവാരം പുലര്‍ത്തി ആരംഭിക്കുന്ന ഈ പരിശീലന കേന്ദ്രം അവരുടെ സ്വപ്ന ഭൂമിയിലേക്ക് വിജയകരമായി കുടിയേറാനുള്ള സാധ്യത വര്‍ധിപ്പിക്കുക എന്നത് ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ജൂണ്‍ 30ന് ഓസ്‌ട്രേലിയന്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇത് വരെ നിരവധി നഴ്‌സുമാരെയാണ് ഫ്‌ളൈ വേള്‍ഡ് യുകെയില്‍ നിന്ന് മാത്രം ഓസ്‌ട്രേലിയയിലേക്ക് പി ആര്‍ നേടാന്‍ സഹായിച്ചത്. ഇക്കാലമത്രയും നല്‍കിവന്ന മികച്ച സേവനങ്ങള്‍ക്കുള്ള തെളിവ് തന്നെയായിരുന്നു മേല്‍പ്പറഞ്ഞ ഈ നേട്ടവും. പെര്‍മനന്റ് റെസിഡന്‍സി കൂടാതെ സ്റ്റുഡന്റ് വിസ, പാരന്റ് വിസ, ചൈല്‍ഡ് വിസ, ബിസിനസ് വിസ, വിസിറ്റിംഗ് വിസ, ആര്‍ ആര്‍ വി (ആര്‍ആര്‍വി) എന്നീ വിസകള്‍ക്കും ആവശ്യമായ സേവനങ്ങള്‍ ഫ്‌ളൈ വേള്‍ഡ് നല്‍കി വരുന്നു.
ഇതുസംബന്ധിച്ച് ദുബായി നടന്ന പരിപാടിയില്‍ റോണി ജോസഫ് (സിഇഒ), പ്രിന്‍സ് ജെ എബ്രഹാം (സിഒഒ), ടിന്‍സ് എബ്രഹാം (ഡയറക്ടര്‍), ജോസ് ബേബി (ഫ്‌ളൈ വേള്‍ഡ് മണി റെമിറ്റന്‍സ്, ഓസ്‌ട്രേലിയ) എന്നിവരും പങ്കു ചേര്‍ന്നു.