ജിസിസിയില്‍ സ്‌കോളര്‍ഷിപ്പുകളുമായി ടാലന്റെക്‌സ് നാലാം പതിപ്പ്
5 മുതല്‍ പതിനൊന്നാം ക്‌ളാസ് വരെയുള്ള പ്രതിഭാധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ടാലന്റെക്‌സ് സ്‌കോളര്‍ഷിപ് പരീക്ഷയൊരുക്കാന്‍ അലന്‍
ദുബായ്: വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തി എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് അവരെ സജ്ജരാക്കാന്‍ അലന്‍ ഓവര്‍സീസ് ആറു ജിസിസി രാജ്യങ്ങളില്‍ ടാലന്റെക്‌സ് ഓവര്‍സീസ് 2024 ആരംഭിച്ചു. നിര്‍ണായകമായ മത്സര പരീക്ഷകളും പ്രവേശന പരീക്ഷകളും എഴുതാനാഗ്രഹിക്കുന്ന പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനായാണ് അന്താരാഷ്ട്ര തലത്തിലുള്ള പരീക്ഷ രൂപകല്‍പന ചെയ്തിരിക്കുന്നത്.
2019ല്‍ ആരംഭിച്ചത് മുതല്‍ യുഎഇ, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രമുഖ ടെസ്റ്റ് പ്രെപ് പരിശീലനം നല്‍കാനും കരിയര്‍ മുന്നോട്ട് കൊണ്ടുപോകാനും അലന്‍ ഓവര്‍സീസ് മുന്‍പന്തിയിലാണ്. യുഎഇയിലെ അഞ്ച് അക്കാദമിക് സെന്ററുകള്‍ വന്‍ വിജയമായതിനെ തുടര്‍ന്ന് ഈ വര്‍ഷാദ്യം ഒമാനില്‍ ഒരു അക്കാദമിക് സെന്ററും കുവൈത്തില്‍ രണ്ട് അധിക കേന്ദ്രങ്ങളും ആരംഭിച്ചതോടെ അലന്‍ ഓവര്‍സീസ് അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിച്ചു.
‘എല്ലാ കുട്ടിയുടെ ഉള്ളിലും ഒരു ചാമ്പ്യനുണ്ട്’ എന്ന അലന്റെ ഫിലോസഫി ഇന്ത്യയിലെയും ജിസിസിയിലെയും കുട്ടികളുടെ പ്രധാന സ്‌കോളര്‍ഷിപ് പരീക്ഷകളിലൊന്നായി മാറാന്‍ ടാലന്റെക്‌സിനെ സഹായിച്ചു. ഇന്ത്യയില്‍ 1.1 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ, 25000ത്തിലധികം വിദ്യാര്‍ത്ഥികള്‍ ജിസിസിയിലുടനീളം പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
‘ടാലന്റെക്‌സ് ഓവര്‍സീസ്’ ഈ വര്‍ഷം ഒക്ടോബര്‍ 27ന് യുഎഇ, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ നിയുക്ത പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ഓണ്‍ലൈനായി നടത്തുന്നതാണ്.
ഇക്കൊല്ലം വിദ്യാര്‍ത്ഥികള്‍ക്ക് 8.8 ദശലക്ഷം ദിര്‍ഹം വരെയുള്ള സ്‌കോളര്‍ഷിപ്പുകളും 889,000 ദിര്‍ഹം വരെയുള്ള എക്‌സ്‌ക്‌ളൂസിവ് ക്യാഷ് പ്രൈസുകളും ലഭിക്കാന്‍ മത്സരിക്കാം. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് അലന്‍ ഓവര്‍സീസിലെ വിവിധ കോഴ്‌സുകള്‍ക്കായി സ്‌കോളര്‍ഷിപ് തുകയുടെ 90% വരെ ഉപയോഗിക്കാം. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള അധിക നേട്ടങ്ങളില്‍ അവരുടെ പ്രകടനത്തിന്റെ തത്സമയ മത്സര വിശകലനം, സൗജന്യ സൈക്കോ മെട്രിക് ടെസ്റ്റ്, പ്രത്യേക മത്സര വിജയ സൂചിക എന്നിവ ഉള്‍പ്പെടുന്നു.
”ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ വിദ്യാര്‍ത്ഥിയുടെയും അവകാശമാണ്. ടാലന്റെക്‌സ് ഓവര്‍സീസ് സംരംഭത്തിലൂടെ വിജയകരമായ ഒരു കരിയറിനുള്ള ശരിയായ അവസരങ്ങള്‍ എത്തിപ്പിടിക്കാന്‍ ആവശ്യമായ ടൂളുകളും വിഭവങ്ങളും ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം” -അലന്‍ ഓവര്‍സീസ് മാനേജിംഗ് ഡയറക്ടര്‍ കേശവ് മഹേശ്വരി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ഭാവി ശോഭനമാക്കുകയെന്നതാണ് ആശയം. പരീക്ഷയില്‍ ഹാജരായ ശേഷം തങ്ങളുടെ ഭാവി എങ്ങനെ രൂപപ്പെടുത്തണമെന്നതിനെ കുറിച്ച് അവര്‍ക്ക് കൂടുതല്‍ ധാരണയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ തയാറെടുപ്പ് വിലയിരുത്താനും പുരോഗതി തിരിച്ചറിയാനും കഴിയും.
ടാലന്റെക്‌സ് ഓവര്‍സീസ് 2024ല്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 20ന് മുന്‍പ് www.allenoverseas.com/tallentex/ എന്നതില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കേശവ് മഹേശ്വരിക്കൊപ്പം അലന്‍ ഓവര്‍സീസ് സീനിയര്‍ വൈസ് പ്രസിഡന്റ് പങ്കജ് ബിര്‍ളയും പ്രഖ്യാപന ചടങ്ങില്‍ സംബന്ധിച്ചു.