ഫ്രഷോ സൂപര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

ദുബൈ: ഉപഭോക്താവിന്റെ അഭിരുചികള്‍ക്കനുസരിച്ച് അനായാസവും ലാഭകരവുമായ ഷോപ്പിംഗ് അനുഭവങ്ങള്‍ പകരാന്‍ ‘ഫ്രഷോ സൂപര്‍ മാര്‍ക്കറ്റ്’ ജബല്‍ അലി ഡിസ്‌കവറി ഗാര്‍ഡനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫുര്‍ ജാന്‍ വെസ്റ്റിലെ റോസ് ബില്‍ഡിംങ് നമ്പര്‍ 13ലാണ് വിപുലമായ സൗകര്യങ്ങളോടെ ഫ്രഷോ സൂപര്‍ മാര്‍ക്കറ്റിന്റെ പുതിയ ഔട്‌ലെറ്റ് തുറന്നിരിക്കുന്നത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ടെക്‌നോളജി സിഇഒ അഹ്മദ് ഹസന്‍ മുഹമ്മദ് യാക്കൂത്തും ചേര്‍ന്ന് സൂപര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍മാരായ ഒ.പി ഷാജി, ലത്തീഫ്, ഷംസുദ്ദീന്‍ ഒ.പി, പി.കെ അന്‍വര്‍ നഹ, മുസ്തഫ തിരൂര്‍, ഷൗക്കത്തലി പറവത്ത്, നൗഫല്‍ പുനത്തില്‍, എ.സി ഇസ്മായില്‍, ഷിഹാസ് സുല്‍ത്താന്‍, ചാക്കോ ഊളക്കാടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
പഴം, പച്ചക്കറി, ഭക്ഷ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, മാംസം, ഫൂട്ട് വെയര്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, സ്റ്റേഷനറി ഐറ്റംസ് എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഒട്ടേറെ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 100 ദിര്‍ഹമിന് മുകളില്‍ പര്‍ചേസ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങളും നല്‍കും. ഉപഭോക്താക്കളുടെ ആവിശ്യാനുസരണം കുറഞ്ഞ വിലയില്‍ ഏറ്റവും ഗുണമേന്മയുള്ള സാധനങ്ങള്‍ നല്‍കാനാണ് ഫ്രഷോ സ ൂപര്‍ മാര്‍ക്കറ്റ് ശ്രമിക്കുന്നത്. സൗജന്യ ഡെലിവറി സൗകര്യവും ലഭ്യമാണ്. മികച്ച ഷോപ്പിംഗ് അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ട് സൂപര്‍ മാര്‍ക്കറ്റ് മേഖലയിലെ തങ്ങളുടെ നാലാമത്തെ ഔട്‌ലെറ്റാണ് ഇവിടെ തുറന്നിരിക്കുന്നതെന്ന് ഒ.പി ഷാജി, ലത്തീഫ്, ഷംസുദ്ദീന്‍ ഒ.പി എന്നിവര്‍ അറിയിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ ഫ്രഷോ സൂപര്‍ മാര്‍ക്കറ്റ് ബ്രാന്‍ഡ് തുറക്കാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ട്.