ഫ്രണ്ട്‌സ് ഓഫ് കൂത്തുപറമ്പ് മഹല്ല് സംഗമം സംഘടിപ്പിച്ചു
ദുബൈ: യുഎഇയിലുള്ള കൂത്തുപറമ്പ് മഹല്ല് നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കൂത്തുപറമ്പ് യുഎഇയുടെ കീഴില്‍ മഹല്ല് സംഗമം നടത്തി. കെ.കെ ഷംസുവിന്റെ അധ്യക്ഷതയില്‍ മൊട്ടമ്മല്‍ ഹാരിസ് ഉദ്ഘാടനം ചെയ്തു. ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ വനിതകള്‍ക്ക് വേണ്ടിയുള്ള മൈലാഞ്ചി മല്‍സരവും കേക്ക് നിര്‍മാണ മല്‍സരവും ഉണ്ടായിരുന്നു. കൂടാതെ, കുട്ടികള്‍ക്ക് ക്വിസ് മല്‍സരവും നടന്നു. ഫൈസല്‍ നടുക്കണ്ടിയുടെയും ഫൈസല്‍ ആലുവയുടെയും മിറാഷിന്റെയും അശ്വിനി വിജയിയുടെയും നേതൃത്വത്തിലുള്ള ഗാനവിരുന്ന് പരിപാടിക്ക് മാറ്റ് കൂട്ടി. വിവിധ മല്‍സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ഡോ. പി.പി മഅ്‌റൂഫ്, യൂനുസ് പാറാല്‍, സ്വാദിഖ് തവരയില്‍, റഹീസ് ചുള്ള്യന്‍ എന്നിവര്‍ ഉപഹാരം നല്‍കി.
ഫൈസല്‍ കെ.പി, മിദ്‌ലാജ്.കെ, സര്‍ഫറാസ് ഇല്ലിക്കല്‍, ഷക്കീര്‍ മങ്ങാടന്‍, മുസ്തഫ കെ.പി, അന്‍വര്‍ കെ.ടി, അഷ്‌റഫ്.എം പ്രസംഗിച്ചു. ദേര ലാന്റ് മാര്‍ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം ഡയറക്ടര്‍ ജാഫര്‍ മാസ്റ്റര്‍ക്കുള്ള ഉപഹാരം കോഓര്‍ഡിനേറ്റര്‍ പി.കെ ഷഫീഖ് സമ്മാനിച്ചു. പി.കെ നിസാര്‍ സ്വാഗതവും കെ.വി അലി നന്ദിയും പറഞ്ഞു.