IndiaKeralaTechnology

ഗാവ ഇലക്‌ട്രോണിക്‌സ് സര്‍വീസ് സെന്ററിന് തുടക്കമായി; ഡാറ്റ സുരക്ഷ പരമ പ്രധാനമെന്ന് മന്ത്രി റിയാസ്

ദുബായ് ആസ്ഥാനമായ ബ്രോണെറ്റ് ഗ്രൂപ്പിന് കീഴിലുള്ള ഗാവ ഇലക്‌ട്രോണിക്‌സ് സര്‍വീസ് സെന്റര്‍ കോഴിക്കോട്ട് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. ബ്രോണെറ്റ് ഗ്രൂപ് ചെയര്‍മാന്‍ കെ.പി ഹാരിസ്, എംഡി കെ.പി സഹീര്‍, ഗാവ എംഡി അബ്ദുല്‍ നസീര്‍ കെ.പി തുടങ്ങിയവര്‍ സമീപം

കോഴിക്കോട്: ദുബായ് ആസ്ഥാനമായ ബ്രോണെറ്റ് ഗ്രൂപ്പിന് കീഴിലുള്ള ഗാവ ഇലക്‌ട്രോണിക്‌സ് സര്‍വീസ് സെന്ററിന് കോഴിക്കോട്ട് തുടക്കമായി. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ മെയിന്റനന്‍സിനും ഗുണനിലവാരമുള്ള ആക്‌സസ്സറീസ് വാങ്ങാനും വില്‍ക്കാനും ഏറ്റവും നൂതന സാങ്കേതിക സൗകര്യങ്ങളുമുള്ള കേന്ദ്രത്തിനാണ് കോഴിക്കോട് ചെറൂട്ടി റോഡില്‍ തുടക്കം കുറിച്ചിരിക്കുന്നത്.
കേരള പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു. സാങ്കേതിക വിദ്യ അതിവേഗം പുരോഗമിക്കുന്ന കാലത്ത് ഡാറ്റ സുരക്ഷ പരമ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ക്ക് നിത്യജീവിതത്തില്‍ നിര്‍ണായക പങ്കാണുള്ളതെന്നും അവയുടെ സര്‍വീസ് സുരക്ഷിത ഇടങ്ങളില്‍ നിര്‍വഹിക്കുന്നതാണ് ഉത്തമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍വീസിനെത്തുന്നവര്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത ഡാറ്റ സുരക്ഷയും സ്വകാര്യതയും സ്ഥാപനം ഉറപ്പു നല്‍കുമെന്ന് ഗാവ എംഡി അബ്ദുല്‍ നസീര്‍ കെ.പി പറഞ്ഞു. മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, ഡെസ്‌ക് ടോപ്  തുടങ്ങി എല്ലാ തരം ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും ഇവിടെ നിന്നും സര്‍വീസ് ചെയുന്നതാണ്. ഡാറ്റ സുരക്ഷക്കുള്ള ഐഎസ്ഒ (27001: 2013) അംഗീകാരം ലഭിച്ച കേരളത്തിലെ ഏക സ്ഥാപനം കൂടിയാണ് ഗാവ. വിദേശ രാജ്യങ്ങളില്‍ സര്‍വീസ് പരിചയമുള്ള വിദഗ്ധ എഞ്ചിനീയര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാണ്.
സര്‍വീസിന് പുറമെ പ്രീ ഓണ്‍ഡ് പ്രീമിയം ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങളുടെ വിപുലമായ ശേഖരവും ഗാവയില്‍ ഒരുക്കിയിട്ടുണ്ട്. ഉപകരണങ്ങള്‍ വാറന്റിയോടും ഫിനാന്‍സ് സൗകര്യത്തോടും കൂടി വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ജിഎസ്ടി ബില്ലും നല്‍കുന്നതാണ്.
കേടായ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ പുറന്തള്ളുന്നതിന് പകരം നന്നാക്കി വീണ്ടും ഉപയോഗിക്കുന്നതോടെ ഒരു പരിധി വരെ ഇമാലിന്യ നിര്‍മാര്‍ജനം ശാസ്ത്രീയമാക്കാനുള്ള സാധ്യത കൂടിയാണ് ഗാവ ഒരുക്കുന്നതെന്ന് അധികൃതര്‍ അവകാശപ്പെട്ടു. പുതിയ തലമുറയെ ഇസാക്ഷരത കൈവരിക്കാന്‍ ശീലിപ്പിക്കുകയെന്നതും സ്ഥാപനത്തിന്റെ ലക്ഷ്യമാണ്.
ഉപകരണങ്ങള്‍ വാങ്ങാനും വില്‍ക്കാനും സര്‍വീസിംഗിനും സംസ്ഥാന വ്യാപകമായി പിക്ക് ആന്‍ഡ് ഡ്രോപ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ംംം.ഴമ്മ.രീ.ശി എന്ന വെബ്‌സൈറ്റ് വഴി ഇത് പ്രയോജനപ്പെടുത്താം. ബിസിനസ് അസോസിയേറ്റ്‌സുമായി ചേര്‍ന്ന് സംസ്ഥാനത്തുടനീളം കലക്ഷന്‍ പോയിന്റുകളും ഒരുക്കിയിട്ടുണ്ട്.
വ്യാപാര മേഖലയില്‍ രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തന പരിചയമുള്ള ദുബായ് കേന്ദ്രമായ ബ്രോനെറ്റ് ഗ്രൂപ്പിന്റെ ഭാഗമായ ഗാവ, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പ്രീ ഓണ്‍ഡ് ഗാഡ്ജറ്റ് ഹബ്ബ് കൂടിയാണ് ഇതോടെ ഇവിടെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.