ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ 20-ാം വാര്‍ഷികത്തിന് ജിഡിആര്‍എഫ്എ അഭിനന്ദനം

ദുബായ്: ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സ്ഥാപിതമായതിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലെഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും അഭിനന്ദനങ്ങള്‍ അറിയിച്ചു.
”പ്രാരംഭം മുതല്‍ തന്നെ ദുബായ് വമ്പിച്ച വളര്‍ച്ച കൈവരിക്കുകയും യാത്രക്കും ജോലിക്കുമുള്ള ആഗോള ലക്ഷ്യ സ്ഥാനമായി മാറുകയും ചെയ്തത് എടുത്തു പറയേണ്ട കാര്യമാണ്. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള നേതൃത്വത്തിന് നന്ദി. ദുബായിയുടെ ഭാവി രൂപപ്പെടുത്തുന്നതിലും മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഏജന്‍സികളെയും അതിന്റെ കുടക്കീഴില്‍ കൊണ്ടുവന്ന് ജനങ്ങള്‍ക്ക് സന്തോഷം കൈവരിക്കുന്നതിലും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്” -അദ്ദേഹം ചൂണ്ടിക്കാട്ടി.
ധിഷണാശാലികളും വിവേകമതികളുമായ ദുബായ് ഭരണാധികാരികളുടെ നിര്‍ദേശാനുസരണം കൃത്യമായ ആസൂത്രണം, പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയാല്‍ നയിക്കപ്പെടുന്ന ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ മികവാര്‍ന്ന നേതൃത്വത്തെ അല്‍ മര്‍റി പ്രശംസിച്ചു.