ആഗോള ടൂറിസം: ദുബൈക്ക് ഒന്നാം സ്ഥാനം
ദുബൈ: ട്രിപ് അഡൈ്വസര്‍ ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോകത്തിന്റെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമെന്ന സ്ഥാനം ഉറപ്പിച്ചുകൊണ്ട് ദുബൈ ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി.
വിനോദ സഞ്ചാരത്തിനും ബിസിനസ്സിനും ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായി ദുബൈയുടെ പദവി ഏകീകരിന്‍ അടുത്തിടെ ആരംഭിച്ച ദുബൈ എകണോമിക് അജണ്ട ഡി33ന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതാണ് ഈ അംഗീകാരം.
ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ഗൈഡന്‍സ് പ്‌ളാറ്റ്‌ഫോമായ ട്രിപ് അഡൈ്വസര്‍ 2023ലെ മികച്ച ലക്ഷ്യസ്ഥാന അവാര്‍ഡുകളില്‍ നിന്നുള്ള ‘ബെസ്റ്റ് ട്രാവലേഴ്‌സ് ചോയ്‌സ് ഓഫ് ദി ബെസ്റ്റ് ഡെസ്റ്റിനേഷന്‍’ അവാര്‍ഡില്‍ അന്താരാഷ്ട്ര റാങ്കിംഗ് പ്രഖ്യാപിച്ചതോടെയാണ് ദുബൈക്ക് ഒന്നാം സ്ഥാനം നേടാനായത്. ദുബൈയെ ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നതും ജീവിക്കാന്‍ കഴിയുന്നതുമായ നഗരമാക്കി മാറ്റാനുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാട് നടപ്പാക്കാനാണ് ടൂറിസം ഇക്കോസിസ്റ്റം ശ്രമിക്കുന്നത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സഞ്ചാരികള്‍ ചേര്‍ന്നാണ് ട്രിപ് അഡൈ്വസര്‍ ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. അവര്‍ ലക്ഷ്യസ്ഥാനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, അനുഭവങ്ങള്‍ എന്നിവയെ കുറിച്ചുള്ള യഥാര്‍ത്ഥവും നിഷ്പക്ഷവുമായ അവലോകനങ്ങളോ അഭിപ്രായങ്ങളോ നല്‍കുന്നു. ”ദുബൈയുടെ ടൂറിസം, ഹോസ്പിറ്റാലിറ്റി, ഇവന്റ് മേഖലകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ആഗോള വളര്‍ച്ചയുടെ തിരിച്ചുവരവിന്റെയും ത്വരിതപ്പെടുത്തലിന്റെയും മുന്‍പന്തിയിലാണ്. ഭാവിയില്‍ അവയുടെ പരിണാമം രൂപപ്പെടുത്തുന്നതില്‍ ഇത് പ്രധാന പങ്ക് വഹിക്കും” -ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം നമ്പര്‍ ആഗോള ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത് ദുബൈയുടെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ദുബൈ എകോണമി ആന്‍ഡ് ടൂറിസം ഡിപാര്‍ട്ട്‌മെന്റ് (ഡിഇടി) ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ സയീദ് അല്‍ മര്‍റി പറഞ്ഞു.