വാലന്റൈന്‍സ് ഡേ ഗോള്‍ഡന്‍ കപ്പിള്‍ മത്സരം ശ്രദ്ധേയമായി
ദുബായ്: വാലന്റൈന്‍സ് ഡേ ഭാഗമായി ലുലുവും റേഡിയോ കേരളം 1476 എഎമ്മും സംഘടിപ്പിച്ച വാലന്റൈന്‍സ് ഡേ ഗോള്‍ഡന്‍ കപ്പിള്‍ മത്സരത്തിന്റെ ഫൈനല്‍ റൗണ്ട് ഖിസൈസ് ലുലുവില്‍ നടന്നു. ഡാന്‍സും പാട്ടും മത്സരങ്ങളും ഉള്‍പ്പെടെ ഗംഭീരമായി നടന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് റേഡിയോ കേരളം 1476 എഎം അവതാരകരായ ദീപക് നമ്പ്യാരും ശ്രീലക്ഷ്മിയുമായിരുന്നു.
അപേക്ഷിച്ച നിരവധി പേരില്‍ നിന്നും പല ഘട്ടങ്ങളിലൂടെയായി തെരഞ്ഞെടുത്ത 7 ദമ്പതികളാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചത്. വാശിയേറിയ മത്സരത്തിനൊടുവില്‍ സെബിന്‍ പോള്‍-ബീന ദമ്പതികളും രതീഷ്-ഷീന ഗോവിന്ദ് ദമ്പതികളുമാണ് ഒന്നാം സ്ഥാനക്കാരായത്. ഇവര്‍ക്ക് 500 ദിര്‍ഹമിന്റെ ലുലു ഷോപ്പിങ് ഗിഫറ്റ് കാര്‍ഡ് ആണ് സമ്മാനമായി ലഭിച്ചത്.
ബാക്കി 5 ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനമായി 250 ദിര്‍ഹമിന്റെ ലുലു ഷോപ്പിങ് ഗിഫറ്റ് കാര്‍ഡും സമ്മാനമായി ലഭിച്ചു. സിനിമാ താരവും അവതാരകയുമായ ബിന്ദു സഞ്ജീവും അതുല്യയുമാണ് പരിപാടിയുടെ ജഡ്ജസ് ആയിരുന്നത്. നിരവധി ആളുകളാണ് വര്‍ണാഭമായ റേഡിയോ കേരളം 1476 എഎമ്മിന്റെ വാലന്റൈന്‍സ് ഡേ ഗോള്‍ഡന്‍ കപ്പിള്‍ മത്സരത്തിന്റെ ഫൈനല്‍ റൗണ്ട് മത്സരം കാണാന്‍ ലുലുവില്‍ ഒത്തു കൂടിയത്.