ഗള്‍ഫ് ഏഷ്യന്‍ ഇംഗ്‌ളീഷ് സ്‌കൂള്‍ ക്വിസ് ചാമ്പ്യന്‍ഷിപ് സംഘടിപ്പിച്ചു
ഷാര്‍ജ: ഗള്‍ഫ് ഏഷ്യന്‍ ഇംഗ്‌ളീഷ് സ്‌കൂള്‍ 19-ാമത് ഇന്റര്‍ സ്‌കൂള്‍ ക്വിസ് ചാമ്പ്യന്‍ഷിപ് സംഘടിപ്പിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ ഔവര്‍ ഓണ്‍ ഇംഗ്‌ളീഷ് ഹൈസ്‌കൂള്‍ ഷാര്‍ജ ബോയ്‌സ് ബ്രാഞ്ച് ഒന്നാം സ്ഥാനവും റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഷാര്‍ജ രണ്ടാം സ്ഥാനവും ജെംസ് ന്യൂ മില്ലേനിയം സ്‌കൂള്‍ അല്‍ ഖൈല്‍ ദുബൈ മൂന്നാം സ്ഥാനവും നേടി. വിവിധ എമിറേറ്റുകളില്‍ നിന്നായി 25 സ്‌കൂള്‍ ടീമുകളാണ് ചാമ്പ്യന്‍ഷിപ്പി ല്‍ പങ്കെടുത്തത്. പ്രിലിംസ് റൗണ്ടില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ആറ് ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചത്. വിജയികളെ പേസ് ഗ്രൂപ് മാനേജ്‌മെന്റ് അഭിനന്ദിച്ചു. പേസ് ഗ്രൂപ് ഡയറക്ടര്‍മാരായ സല്‍മാന്‍ ഇബ്രാഹിം, സുബൈര്‍ ഇബ്രാഹിം, ലത്തീഫ് ഇബ്രാഹിം, അസീഫ് മുഹമ്മദ്, പ്രിന്‍സിപ്പല്‍ ഡോ. നസ്‌റീന്‍ ബാനു ബി.ആര്‍ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.