നാലു പതിറ്റാണ്ടിന്റെ നിറവില്‍ ഗള്‍ഫ് മലയാളിയുടെ കപ്പല്‍ നിര്‍മാണ ശാല

ദുബായ്: കപ്പല്‍ നിര്‍മാണ, മെയിന്റനന്‍സ് വ്യവസായ രംഗത്ത് നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള എക്‌സ്പര്‍ട്ട് മറൈന്‍ ഷിപ്പിംഗ് സര്‍വീസസ് കമ്പനിയുടെ പുതിയ ഫാക്ടറിയുടെയും കോര്‍പറേറ്റ് ഓഫീസിന്റെയും ഉദ്ഘാടനം ദുബായ് മാരിടൈം സിറ്റിയില്‍ അറബ് പ്രമുഖരുടെയും മറൈന്‍ രംഗത്തെ വിദഗ്‌രുടെയും സാന്നിധ്യത്തില്‍ ഹുമൈദ് ബദര്‍ ഷിപ്പിംഗ് മേധാവി മുഹമ്മദ് അലി എച്ച് ബദര്‍ നിര്‍വഹിച്ചു. കൊല്ലം ചെമ്മക്കാട് സ്വദേശിയായ എന്‍.എം പണിക്കര്‍ എന്ന മലയാളി സംരംഭകന്റെ നേതൃത്വത്തിലാണ് ഗള്‍ഫിലെ ആദ്യ കാല കപ്പല്‍ നിര്‍മാണ, മെയിന്റനന്‍സ് കമ്പനി പ്രവര്‍ത്തിക്കുന്നത്. നേരത്തെ ദുബായ് ജദ്ദാഫിലായിരുന്നു കമ്പനിയും ആസ്ഥാനവും പ്രവര്‍ത്തിച്ചിരുന്നത്.
‘പണിക്കര്‍’ എന്ന പേരില്‍ തന്നെ സ്വന്തമായി ആഡംബര കപ്പല്‍ നിര്‍മിച്ച് കടലിലിറക്കിയ എന്‍.എം പണിക്കര്‍ കപ്പല്‍ സാങ്കേതിക വിദ്യാ രംഗത്തെ ഏറ്റവും പരിചയ സമ്പന്നനായ മലയാളിയാണ്. അഞ്ചു ലക്ഷം യുഎസ് ഡോളര്‍ ചെലവഴിച്ച് നിര്‍മിച്ച ‘പണിക്കര്‍’ എന്ന യാത്രാ കപ്പല്‍ സൗദി സ്വദേശിക്കാണ് നേരത്തെ കൈമാറിയത്. നൂതന സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച കപ്പലില്‍ കലാവസ്ഥാ വ്യതിയാനമുള്‍പ്പെടെ മനസ്സിലാക്കാന്‍ സാധിക്കുന്ന സൗകര്യങ്ങളുണ്ട്.
മലയാളികള്‍ ഉള്‍പ്പെടെയുള്ള 200ലേറെ തൊഴിലാളികളാണ് കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. മറ്റു മൂന്നു കപ്പലുകളുടെ പണി അന്തിമ ഘട്ടത്തിലാണ്. ആയിരക്കണക്കിന് കപ്പലുകളുടെ അറ്റകുറ്റ പണികളും നവീകരണ, സാങ്കേതിക സൗകര്യങ്ങളും ഒരുക്കിയ എക്‌സ്പര്‍ട്ട് മറൈന്‍ ഷിപ്പിംഗ് സര്‍വീസസ് കമ്പനി ഈ മേഖലയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കും നിര്‍മാണങ്ങള്‍ക്കും ഒരുങ്ങുകയാണെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എന്‍.എം പണിക്കര്‍ പറഞ്ഞു.
സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ കൂടി സജീവമായ എന്‍.എം പണിക്കര്‍ എസ്എന്‍ മെഡിക്കല്‍ കോളജ് ചെയര്‍മാനും എസ്എന്‍ എഞ്ചിനീയറിംഗ് കോളജ് വൈസ് ചെയര്‍മാനുമാണ്.
ഉദ്ഘാടന ചടങ്ങില്‍ ദുബായ് മാരിടൈം സിറ്റി ഡയറക്ടര്‍ അബ്ദുല്ല സുല്‍ത്താന്‍, ബിന്‍ തൂഖ് സലാഹ്, കമേഴ്‌സ്യല്‍ മാനേജര്‍ മനോജ് കുമാര്‍, ഓപറേഷന്‍സ് മാനേജര്‍ ബിജു എബ്രഹാം, രാജ്കുമാര്‍ കൊച്ചുവേളി, രഞ്ജിത് പാറക്കല്‍, സിമി പണിക്കര്‍, മിഥില സിജില്‍, സജിത് സോമന്‍, ക്രിസ്റ്റീന മായി എന്നിവര്‍ പങ്കെടുത്തു.