UAE

ഹബീബ് ബേക്കറി മൂന്നാം ബ്രാഞ്ച് പുതിയ ഗോള്‍ഡ് സൂഖില്‍ ആരംഭിച്ചു

ദുബൈയില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കും

ദുബൈ ഗോള്‍ഡ് സൂഖ് ന്യൂ എക്സ്റ്റന്‍ഷനിലെ മോസ പ്‌ളാസ ഒന്നില്‍ ഹബീബ് ബേക്കറിയുടെ പുതിയ ബ്രാഞ്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

ദുബായ്: ബേക്കറി മേഖലയിലെ പ്രമുഖ സ്ഥാപനമായ ഹബീബ് ബേക്കറിയുടെ പുതിയ ബ്രാഞ്ചിന് ദുബൈയില്‍ തുടക്കമായി. യുഎഇയില്‍ ഹബീബ് ബേക്കറിയുടെ മൂന്നാമത്തെ ഔട്‌ലെറ്റാണിത്. എമിറേറ്റില്‍ സമീപ ഭാവിയില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 37 വര്‍ഷമായി യുഎഇക്ക് രുചിപ്പെരുമ സമ്മാനിക്കുന്ന ഹബീബ് ബേക്കറിയുടെ വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ ബ്രാഞ്ച്. ദുബൈ ഗോള്‍ഡ് സൂഖ് ന്യൂ എക്സ്റ്റന്‍ഷനില്‍ മോസ പ്‌ളാസ ഒന്നിലാണ് ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചത്.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഹബീബ് ബേക്കറി സ്ഥാപകരായ കുഞ്ഞിമോയിന്‍, കെ.കെ മുഹമ്മദ്, കെ.കെ നാസര്‍, മാനേജിംഗ് ഡയറക്ടര്‍ ഹംദാന്‍ മിന്‍ഷിദ് എന്നിവര്‍ക്കു പുറമെ, മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ദേരയിലും കറാമയിലുമുള്ള ഹബീബ് ബേക്കറി ബ്രാഞ്ചുകള്‍ പിന്നിട്ട വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ഉപഭോക്താക്കളെയാണ് ആകര്‍ഷിച്ചു വന്നത്. നാനൂറിലധികം രുചികരമായ ഇന്ത്യന്‍, അറബിക്, പാക്കിസ്താനി ബേക്കറി ഉല്‍പന്നങ്ങളാണ് ഹബീബ് ബേക്കറിയുടെ സവിശേഷത.
ദുബൈയുടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് ഹബീബ് ബേക്കറി ശൃംഖല വ്യാപിപ്പിക്കുമെന്ന് ഡയറക്ടര്‍ മാസിന്‍ പറഞ്ഞു. ഖിസൈസ്, ബര്‍ഷ, ഖവാനീജ്, ബര്‍ദുബൈ എന്നിവിടങ്ങളിലാണ് ഉടന്‍ ഹബീബ് ബേക്കറി ബ്രാഞ്ചുകള്‍ക്ക് തുടക്കം കുറിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈ ഗോള്‍ഡ് സൂഖ് ന്യൂ എക്സ്റ്റന്‍ഷനിലേതിന് പുറമെ, ഹൂര്‍ അല്‍ അന്‍സ്, കറാമ എന്നിവിടങ്ങളിലാണ് നിലവില്‍ ഹബീബ് ബേക്കറിക്ക് ബ്രാഞ്ചുള്ളത്.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.