യുഎഇയില്‍ പലടേങ്ങളിലും കനത്ത മഴ
ദുബായ്: യുഎഇയില്‍ ഇന്നലെ പലേടങ്ങളിലും ശക്തമായ മഴ ലഭിച്ചു. ദുബായിലും ഷാര്‍ജയിലുമായിരുന്നു കനത്ത മഴ പെയ്തത്. അബുദാബി, അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, അല്‍ ഐന്‍, അല്‍ ദഫ്‌റ എന്നിവിടങ്ങളില്‍ സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചതെന്നും ദേശീയ കാലാവസ്ഥാ-ഭൗമ ചലന കേന്ദ്രം അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മഴ പെയ്തത്. ദുബായിലെ ദേരക്ക് പുറമെ, അല്‍ വര്‍ഖ, ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍ അവീര്‍, അല്‍ ഖവാനീജ്, നദ് അല്‍ ഹമര്‍, അല്‍ റാഷിദിയ, റാസല്‍ഖോര്‍ മേഖലകളില്‍ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. അല്‍ ഐനിലെ ജബല്‍ ഹഫീത്, അല്‍ ബദ മേഖലകളില്‍ നല്ല മഴ ലഭിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.
അടുത്ത ദിവസങ്ങളിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. അസ്ഥിര കാലാവസ്ഥയില്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണന്നെ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യുഎഇയുടെ കിഴക്കന്‍, തീരദേശ, പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഴ സാധ്യതയുള്ള ഇടങ്ങളില്‍ പകല്‍ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ട്രാഫിക് നിയമങ്ങള്‍ പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കാന്‍ പൊലീസ് ഡ്രൈവര്‍മാരെ ഉണര്‍ത്തി.