അല്‍ കിത്ബിക്കായി പ്രാര്‍ത്ഥിച്ച് ശൈഖ് ഹംദാനും ശൈഖ് മക്തൂമും
ദുബായ്: സാര്‍ജന്റ് ഉമര്‍ ഖലീഫ അല്‍ കിത്ബിക്കായി ദുബായ് കീരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പ്രാര്‍ത്ഥന നടത്തി.
ഇന്ന െ(ശനിയാഴ്ച) ജോലിക്കിടെയാണ് ഉമര്‍ ഖലീഫ അല്‍ കിത്ബി കൊല്ലപ്പെട്ടത്. ”നമ്മുടെ അഗ്‌നിശമന സേനാംഗങ്ങള്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനും തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിക്കുന്നു”വെന്ന് ശൈഖ് ഹംദാന്‍ ട്വീറ്റില്‍ പറഞ്ഞു. സാര്‍ജന്റ് ഉമര്‍ ഖലീഫ അല്‍ കിത്ബിയുടെ ത്യാഗോജ്വല സംഭാവനകള്‍ ദുബായ് എന്നും സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമറിന്റെ നിര്യാണം മൂലം വേദനയനുഭവിക്കുന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അല്ലാഹു ക്ഷമയും സഹനവും നല്‍കട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു.ദുബായ് ഒന്നാം ഉപ ഭരണാധികാരിയും യുഎഇ ഉപ പ്രധാനമന്ത്രിയും ധന കാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഉമര്‍ ഖലീഫ അല്‍ കിത്ബിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ധീര പ്രവര്‍ത്തനങ്ങളാല്‍ സാര്‍ജന്റ് അല്‍ കിത്ബിയുടെ സ്മരണ ദുബായിലെ ജനങ്ങളുടെ ഹൃദയത്തില്‍ എന്നും നിലനില്‍ക്കുമെന്നും ശൈഖ് മക്തൂം സോഷ്യല്‍ മീഡിയയിലെ പ്രസ്താവനയില്‍ പറഞ്ഞു.