ഐഡെക്‌സില്‍ ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തി
അബുദാബി: അബുദാബിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഡിഫന്‍സ് എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിന്റെ (ഐഡെക്‌സ്) ഏഴാമത് നേവല്‍ ഡിഫന്‍സ് ആന്‍ഡ് മാരിടൈം സെക്യൂരിറ്റി എക്‌സിബിഷന്‍ (നാവ്‌ഡെക്‌സ്) 16-ാമത് പതിപ്പില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സന്ദര്‍ശിച്ചു.
പ്രതിരോധ മന്ത്രാലയ സഹകരണത്തില്‍ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ (അഡ്‌നെക്) ശൈഖ് മുഹമ്മദിന്റെ രക്ഷാകര്‍തൃത്വത്തിലാണ് അഞ്ച് ദിവസത്തെ പരിപാടി നടക്കുന്നത്.
നിരവധി ദേശീയ അന്തര്‍ദേശീയ പവലിയനുകളിലും ശൈഖ് മുഹമ്മദ് പര്യടനം നടത്തി. ഏറ്റവും പുതിയ സൈനിക ഉല്‍പന്നങ്ങള്‍, ഉപകരണങ്ങള്‍, നൂതന സംവിധാനങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനിടയില്‍ അദ്ദേഹം പ്രതിരോധ വിദഗ്ധരുമായി ദീര്‍ഘനേരം ചര്‍ച്ചയിലേര്‍പ്പെട്ടു. ദേശീയ, അന്തര്‍ദേശീയ എക്‌സിബിറ്റര്‍മാര്‍ ഏറ്റവും പുതിയ ഡിഫന്‍സ് സൊല്യൂഷനുകളും സാങ്കേതിക വിദ്യകളുംഅവതരിപ്പിച്ചു.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനും ശൈഖ് മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു. എഡ്ജ് ഗ്രൂപ് ചെയര്‍മാന്‍ ഫൈസല്‍ അല്‍ ബന്നായ്, മറ്റ് ഉന്നത ഉദ്യോഗസ്ഥരും അനുഗമിച്ചിരുന്നു.
ഐഡെക്‌സ് 30-ാം വാര്‍ഷിക ഭാഗമായി ഈ വര്‍ഷത്തെ പതിപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പാണ്. കൂടാതെ, ചമ്‌റലഃ ന്റെ നിലവിലെ പതിപ്പില്‍ പാക്കിസ്താന്‍, ബഹ്‌റൈന്‍, യുകെ, ഇറ്റലി, ചൈന, ഇന്ത്യ, യുഎഇ എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി നാവിക കപ്പലുകളുടെ പങ്കാളിത്തമുണ്ട്.