സിറിയക്കാര്‍ക്ക് യുഎഇ ആശുപത്രികളില്‍ ചികിത്സ നല്‍കാന്‍ ശൈഖാ ഫാത്തിമയുടെ നിര്‍ദേശം
അബുദാബി: സിറിയയിലെ ഭൂകമ്പത്തിനിരയായ കുട്ടികളുള്പ്പെടെയുള്ളവര്ക് ക് യുഎഇയിലെ ആശുപത്രികളില്‍ ചികിത്സ നല്‍കാന്‍ ജനറല്‍ വിമന്‍സ് യൂണിയന്‍ അധ്യക്ഷയും യുഎഇ സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റും ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ സുപ്രീം ചെയര്‍വുമണും എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഓണററി പ്രസിഡന്റുമായ ശൈഖാ ഫാത്തിമ ബിന്‍ത് മുബാറക് അല്‍ നഹ്‌യാന്‍ നിര്‍ദേശം നല്‍കി. ശൈഖാ ഫാത്തിമയുടെ നിര്‍ദേശങ്ങള്‍ റെഡ് ക്രെസന്റ് ഉടന്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഭൂകമ്പത്തില്‍ പരിക്കേറ്റവരെയും അവരുടെ കുടുംബങ്ങളെയും എത്തിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ആശുപത്രികളുമായി ഏകോപനം നടത്തി വരികയാണെന്ന് ഇആര്‍സി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഹംദാന്‍ മുസല്ലം അല്‍ മസ്‌റൂഇ പറഞ്ഞു. രാജ്യത്തുണ്ടായ വിനാശകരമായ ഭൂകമ്പത്തെ തുടര്‍ന്ന് സിറിയയില്‍ നടന്നു വരുന്ന മാനുഷിക, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശൈഖാ ഫാത്തിമയുടെ സംരംഭങ്ങള്‍ കൂടുതല്‍ പിന്തുണ നല്‍കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭൂകമ്പ ബാധിതരെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാനുള്ള ക്രമീകരണങ്ങള്‍ റെഡ് ക്രെസന്റ് പൂര്‍ത്തിയാക്കിയതായി അല്‍ മസ്‌റൂഇ പറഞ്ഞു. പൂര്‍ണമായി സുഖം പ്രാപിച്ച ശേഷം സുരക്ഷിതമായി അവര്‍ക്ക് രാജ്യത്തേക്ക് മടങ്ങാനും റെഡ് ക്രെസന്റ് സഹായിക്കുന്നതാണ്.