ജോര്‍ദാന്‍ രാജ്ഞിക്ക് ശൈഖ ഫാത്തിമ സ്വീകരണം നല്‍കി
അബുദാബി: ജനറല്‍ വിമന്‍സ് യൂണിയന്‍ (ജിഡബ്‌ള്യുയു) പ്രസിഡന്റും മദര്‍ഹുഡ് ആന്റ് ചൈല്‍ഡ്ഹുഡ് സുപ്രീം കൗണ്‍സില്‍ അധ്യക്ഷയും ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ (എഫ്ഡിഎഫ്) സുപ്രീം ചെയര്‍വുമണുമായ ശൈഖ ഫാത്തിമ ബിന്‍ത് മുബാറക് അല്‍നഹ്‌യാന്‍ ജോര്‍ദാന്‍ രാജ്ഞി റാനിയ അല്‍ അബ്ദുല്ലയെ സ്വീകരിച്ചു.
അബുദാബിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ശൈഖ ഫാത്തിമ റാനിയ രാജ്ഞിക്ക് യുഎഇയില്‍ മികച്ച സന്ദര്‍ശനാനുഭവം ആശംസിച്ചു.
നിരവധി ശൈഖമാരും വനിതാ നേതാക്കളും പങ്കെടുത്ത യോഗത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം ഊന്നിപ്പറഞ്ഞു.