എച്ച്എംസി യുണൈറ്റഡിന്റെ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് സലാം പാപ്പിനിശ്ശേരിക്ക്
ദുബൈ: എച്ച്എംസി യുണൈറ്റഡിന്റെ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ്‌സ് 2023ല്‍ സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്‌കാരം യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശ്ശേരിക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം വെസ്റ്റേണ്‍ മറീന ബീച്ച് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ശൈഖ് സുഹൈല്‍ ബിന്‍ ഹാഷര്‍ അല്‍ മക്തൂമില്‍ നിന്നും സലാം പാപ്പിനിശ്ശേരി പുരസ്‌കാരം ഏറ്റുവാങ്ങി.
നാളിതു വരെയായി ജീവ കാരുണ്യ മേഖലയില്‍ അദ്ദേഹം ചെയ്തു വരുന്ന കാര്യങ്ങളും സൗജന്യ നിയമ സഹായങ്ങളുമാണ് 2023ലെ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രവാസികളുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും നിവേദനങ്ങളയച്ചും വിവിധ രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ടും ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹം പരിഹാരം കണ്ടെത്തിയിട്ടുണ്ട്.
ശൈഖാ ലമീസ് അല്‍ മുഅല്ല, അറബ് പാര്‍ലമെന്റ് സാമ്പത്തിക ഉപദേഷ്ടാവും ഡോ. ശൈഖ് സഈദ് ബിന്‍ തഹ്‌നൂന്‍ അല്‍നഹ്‌യാന്റെ അഡൈ്വസറുമായ അഹ്മദ് ബിന്‍ സുദിന്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. ഇന്ത്യ, സൗത്ത് കൊറിയ, ചൈന, യുകെ, യുഎസ്എ, പാക്കിസ്താന്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു.