BusinessUAE

‘പ്രോപര്‍ട്ടി മേഖലയില്‍ വന്‍ ഉണര്‍വ് പ്രകടം’

ദുബായ്: പ്രോപര്‍ട്ടി മേലയില്‍ നിലവില്‍ വന്‍ ഉണര്‍വ് പ്രകടമാണെന്ന് ഈ രംഗത്തെ പ്രമുഖര്‍ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അനിശ്ചിതത്വങ്ങളൊന്നും തന്നെ ഇപ്പോള്‍ ദൃശ്യമല്ലെന്നും നല്ല പോസിറ്റീവ് ചലനങ്ങള്‍ കാണാനാകുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നു.യുഎഇയില്‍ അതിവേഗം വളരുന്ന സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ഡാന്യൂബ് പ്രോപര്‍ട്ടീസ് ഈ വര്‍ഷം ജനുവരിയില്‍ പ്രൊജക്ട് ആരംഭിച്ച് രണ്ടാഴ്ചയക്കുള്ളില്‍ 1.4 ബില്യണ്‍ ദിര്‍ഹമിനുള്ളില്‍ രണ്ട് ടവറുകളില്‍ ആദ്യത്തേത് വിറ്റഴിഞ്ഞതിന്റെ വെളിപ്പെടുത്തല്‍ ഇതിലേക്കാ് വിരല്‍ ചൂണ്ടുന്നത്.
2.02 ബില്യണ്‍ ദിര്‍ഹം കവിഞ്ഞ വികസന മൂല്യമുള്ള 2,087 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുമായി പേള്‍സ്, ജെംസ്, പെറ്റല്‍സ്, ഓപല്‍സ്, എലിറ്റ്‌സ് എന്നീ അഞ്ച് പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം കമ്പനി ആരംഭിച്ചിരുന്നു.  താങ്ങാനാകുന്ന ലക്ഷ്വറി എന്നതിനാല്‍ ഉയര്‍ന്ന ഡിമാന്‍ഡ് വന്നതു വഴി അവയെല്ലാം വിറ്റുപോയി.
ലോണ്‍സ്, എല്‍സ് പ്രൊജക്ടുകളില്‍ 680 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള 1,338 യൂണിറ്റുകള്‍ ഡെവലപര്‍ വിതരണം ചെയ്യുകയും 2022ല്‍ നാല് പ്രോജക്ടുകള്‍ക്കായി നിര്‍മാണ കരാറുകള്‍ നല്‍കുകയും ചെയ്തു.
ആസ്റ്റണ്‍ മാര്‍ട്ടിന്‍ സ്‌കൈ വില്ലകള്‍ ഉള്‍പ്പെടെയുള്ള ഇന്റീരിയര്‍ സഹിതം ജുമൈറ ലെയ്ക് ടവറില്‍ നിര്‍മിക്കുന്ന ഡാന്യൂബിന്റെ ട്വിന്‍ ടവര്‍ വ്യൂസില്‍ ആദ്യത്തേത് താല്‍പര്യം പ്രകടിപ്പിക്കുന്നതില്‍ തങ്ങള്‍ ശക്തമായ പുരോഗതി കൈവരിച്ചുവെന്ന് ഡാന്യൂബ് ഗ്രൂപ് സ്ഥാപകനും ചെയര്‍മാനുമായ റിസ്‌വാന്‍ സാജന്‍ പറഞ്ഞു. സൂപര്‍ ലക്ഷ്വറി പ്രോപര്‍ട്ടി സെഗ്‌മെന്റിലേക്കുള്ള തങ്ങളുടെ കടന്നുകയറ്റത്തെ അടയാളപ്പെടുത്തുന്ന പ്രഖ്യാപനമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
തന്റെ പുതിയ ചിത്രമായ ‘ഷെഹ്‌സാദ’യുടെ റിലീസിന് മുന്നോടിയായി ആരാധകരെ അഭിവാദ്യം ചെയ്യാന്‍ ഫെബ്രുവരി 13ന് ഡാന്യൂബ് പ്രോപ്പര്‍ട്ടീസ് ഹെഡ് ഓഫീസ് സന്ദര്‍ശിച്ച ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്റെ സാന്നിധ്യത്തില്‍ റിസ്‌വാന്‍ സാജന്‍ പ്രഖ്യാപനങ്ങള്‍ നടത്തി.
അതിനിടെ, ഡാന്യൂബ് പ്രോപ്പര്‍ട്ടീസ് വീട്ടുടമകള്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപ മാനദണ്ഡമനുസരിച്ച് യോഗ്യത നേടുന്നവര്‍ക്ക്  സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും ഗോള്‍ഡന്‍ വിസ.
ഡാന്യൂബ് പ്രോപ്പര്‍ട്ടീസ് 2022ലും 2023ലും 3.42 ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള ആറ് പദ്ധതികള്‍ ആരംഭിച്ചു. നിലവിലെ വികസന പോര്‍ട്ട്‌ഫോളിയോയില്‍ 21 പ്രോജക്റ്റുകളും 9,921 യൂണിറ്റുകളും ഉള്‍പ്പെടുന്നു. ഡാന്യൂബിന്റെ സംയോജിത വില്‍പന മൂല്യം 8.15 ബില്യണ്‍ ദിര്‍ഹമിലേറെയാണ്

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.