തുര്‍ക്കി, സിറിയന്‍ ദുരിതാശ്വാസ യജ്ഞവുമായി ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ
ഷാര്‍ജ: തുര്‍ക്കി, സിറിയന്‍ ഭൂകമ്പ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ പുതിയ ബ്രാന്‍ഡഡ് തുണികള്‍, ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മറ്റ് അവശ്യ സാധനങ്ങള്‍ ശേഖരിച്ച് ദുരിതാശ്വാസ യജ്ഞം ആരംഭിക്കാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ മാനേജ്‌മെന്റ് തീരുമാനിച്ചു.
റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷമുള്ള ദുരന്തത്തിന്റെ ആഘാതം ഔദ്യോഗിക പ്രഖ്യാപനമനുസരിച്ച് തുര്‍ക്കിയിലും സിറിയയിലും 22,000ത്തിലധികം ആളുകളുടെ നിര്‍ഭാഗ്യകരമായ മരണത്തിനും പതിനായിരക്കണക്കിനാളുകള്‍ക്ക്
പരിക്കേല്‍ക്കാനും കാരണമായി. രാജ്യങ്ങള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രതികൂല സാഹചര്യം നേരിടാന്‍ ലോകമെമ്പാടുമുള്ളവരുടെ പിന്തുണ ആവശ്യമാണ്.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ അതിജീവിച്ചവരില്‍ പലരും ഭവനരഹിതരായിക്കഴിഞ്ഞിരിക്കുന്നു
തണുപ്പും മഞ്ഞും ഇരു രാജ്യങ്ങളിലും വഷളാകുന്നത് ഭയാനക അവസ്ഥകളിലേക്കാണ് നയിക്കുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്
രക്ഷപ്പെട്ടവരെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ സമയത്തിനെതിരെ ഓടുകയാണ്.
വൈദ്യ സഹായത്തിനും വീണ്ടെടുക്കലിനും ആവശ്യമായ അവശ്യ സാധനങ്ങള്‍ ആവശ്യമാണ്. ദുരന്തത്തിന്റെ വ്യാപ്തി ഇതു വരെ അറിവായിട്ടില്ല. അതുകൊണ്ട് തന്നെ ഈ അത്യാവശ്യ ഘട്ടത്തില്‍
ഒരു കൈ നീട്ടേണ്ടത് അത്യാവശ്യമാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ എമിറേറ്റിലെ മറ്റ് അനുബന്ധ സംഘടനകളുടെ സഹായം തേടിയിട്ടുണ്ട്.
ഈ പ്രതികൂല സാഹചര്യം നേരിടാന്‍ ലോകമെമ്പാടുമുള്ള ആളുകളുടെ പിന്തുണ ആവശ്യമാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ അതിജീവിച്ചവരില്‍ പലരും ഭവനരഹിതരാണ്. അവരാണെങ്കിലോ ഒരു ദ്വിതീയ ദുരന്തം നേരിടുന്ന സാഹചര്യത്തിലുമാണുള്ളത്. തണുപ്പും മഞ്ഞും ഇരു രാജ്യങ്ങളെയും വിഷമത്തിലാക്കുന്നതും ഭയാനക അവസ്ഥകളിലേക്ക് നയിക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെട്ടവരെ പുറത്തെടുക്കാന്‍ രക്ഷാ പ്രവര്‍ത്തകര്‍ സമയത്തിനെതിരെ ഓടുകയാണ്. വൈദ്യ സഹായത്തിനും വീണ്ടെടുക്കലിനും സാധനങ്ങള്‍ ആവശ്യമാണ്. ദുരന്തത്തിന്റെ വ്യാപ്തി ഇതു വരെ അറിവായിട്ടില്ല. അതുകൊണ്ട് തന്നെ ഈ അത്യാവശ്യ ഘട്ടത്തില്‍ ഒരു കൈ നീട്ടേണ്ടത് അത്യാവശ്യമാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ എമിറേറ്റിലെ മറ്റ് അനുബന്ധ സംഘടനകളുടെ സഹായം തേടിയിട്ടുണ്ട്.
ദുരിതാശ്വാസ സാമഗ്രികള്‍ നിക്ഷേപിക്കാന്‍ വിവിധ സൂപര്‍ മാര്‍ക്കറ്റുകളിലും ഹൈപര്‍ മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും റിലീഫ് ബോക്‌സുകള്‍ സ്ഥാപിക്കും. ശേഖരിച്ച അവശ്യ ദുരിതാശ്വാസ സാമഗ്രികള്‍ തുര്‍ക്കിയിലേക്കും സിറിയയിലേക്കും എത്തിക്കാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ തുര്‍ക്കി എംബസിയുമായും സിറിയന്‍ എംബസിയുമായും ഏകോപിച്ച് പ്രവര്‍ത്തിക്കും.
ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഇക്കാര്യത്തില്‍ മുഴുവന്‍ സുമനസുകളുടെയും ഉദാരമായ സംഭാവനകള്‍ തേടുന്നു.