ഐബിപിസി ഇഫ്താര്‍ സംഘടിപ്പിച്ചു
ദുബായ്: ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐബിപിസി) മീഡിയ ഇഫ്താര്‍ സംഘടിപ്പിച്ചു. ദുബായ് താജ് ഹോട്ടലില്‍ നടന്ന ഇഫ്താറില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ഐബിപിസി ഭാരവാഹികളും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു. ഐബിപിസി ദുബായ് ചെയര്‍മാന്‍ സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. പ്രസാര്‍ ഭാരതി പ്രത്യേക ലേഖകന്‍ വിനോദ് കുമാര്‍, ഐബിപിസി ദുബായ് ഗവേണിംഗ് ബോര്‍ഡ് അംഗങ്ങളായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍, പരസ് ഷഹ്ദാദ്പുരി, ഖലീജ് ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് അബ്ദുല്ല അല്‍ റയാമി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.