സിഇപിഎ യുഎഇ, ഇന്ത്യാ വ്യാപാരം 27.5% വര്‍ധിച്ച് 57.8 ബില്യണ്‍ ഡോളറിലെത്തി
ലുലു ഗ്രൂപ് കയറ്റുമതി ത്വരിതപ്പെടുത്താന്‍ ഫിക്കി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ദുബായ്: സിഇപിഎ (സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍) ഒപ്പിട്ടതിന്റെ വിജയകരമായ വര്‍ഷം പ്രമാണിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) ഇന്ത്യന്‍ എംബസി അബുദാബി, കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ദുബായ്, ദുബായ് ചേംബേഴ്‌സ് എന്നിവയുമായി സഹകരിച്ച് പ്രത്യേക ബിസിനസ് ഇവന്റ് സംഘടിപ്പിച്ചു. ഇന്ത്യയില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള 200ലധികം പ്രമുഖ വ്യവസായികള്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രത്യേക ബിസിനസ് പരിപാടിയില്‍ സദസിനെ അഭിസംബോധന ചെയ്ത് അംബാസഡര്‍ സഞ്ജയ് സുധീര്‍ സംസാരിച്ചു. സിഇപിഎ വാഗ്ദാനം ചെയ്യുന്ന അപാരമായ അവസരങ്ങളെയും നേട്ടങ്ങളെയും കുറിച്ച് യുഎഇ വിദേശ വ്യാപാര സഹ മന്ത്രി ഥാനി അല്‍ സിയൂദി സംസാരിച്ചു. ഇന്ത്യയിലും യുഎഇയിലും നിന്നുള്ള ബിസിനസ് ഇതിനകം തന്നെ ഡ്യൂട്ടി ഇളവുകളും സേപ പ്രകാരം വാഗ്ദാനം ചെയ്യുന്ന വിപണന പ്രവേശനവും പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ചരിത്രപരമാണ് ഇന്ത്യാ, യുഎഇ സിഇപിഎ. ആദ്യത്തെ ഉഭയ കക്ഷി വ്യാപാര കരാറും മെനാ മേഖലയിലെ ഇന്ത്യയുടെ ആദ്യ ഉഭയ കക്ഷി വ്യാപാര കരാറുമാണിത്. വ്യാപാരം, നിക്ഷേപം, ആരോഗ്യ സംരക്ഷണം, ഡിജിറ്റല്‍ വ്യാപാര ഗവണ്‍മെന്റ് സംഭരണം, ഐപിആര്‍ തുടങ്ങി യുഎഇയുമായുള്ള ഇന്ത്യയുടെ സാമ്പത്തിക ഇടപെടലിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന വിപുലമായ കരാര്‍ കൂടിയാണിത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ചരക്കുകളിലെ ഉഭയ കക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറായും സേവന വ്യാപാരം 15 ബില്യണ്‍ ഡോളറായും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
ലുലു ഗ്രൂപ് ഇന്റര്‍നാഷണന്‍ സിഇഒ സൈഫി രൂപാവാല, ഫിക്കി സെക്രട്ടറി ജനറല്‍ ഡി.വൈ നിരങ്കര്‍ സക്‌സേന എന്നിവര്‍ സദസ്സിനെ സംബോധന ചെയ്തു.
ഏറ്റവും വലിയ റീടെയിലര്‍മാരില്‍ ഒന്നെന്ന നിലയില്‍ നിലവില്‍ ലുലു ഗ്രൂപ് ഇറക്കുമതി ചെയ്യുന്നത് ഏകദേശം 100 കോടി രൂപയോളം വരും. ഈ മേഖലയിലെ തങ്ങളുടെ 247 ഹൈപര്‍ മാര്‍ക്കറ്റുകള്‍ക്കും സൂപര്‍ മാര്‍ക്കറ്റുകള്‍ക്കുമായി ഇന്ത്യയില്‍ നിന്നുള്ള ഭക്ഷണ, ഭക്ഷ്യ ഇതര ഉല്‍പന്നങ്ങളുടെ മൂല്യം പുതിയ ധാരണാപത്രത്തിന്റെയും സേപ സംരംഭങ്ങളുടെയും ഫലമായി ഇത് കൂടുതല്‍ വളരും.
2022 മെയ് 1നാണ് സേപ നിലവില്‍ വന്നത്. 10 മാസത്തിലേറെയായി കരാര്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ബിസിനസുകള്‍ സേപയുടെ കീഴില്‍ വാഗ്ദാനം ചെയ്യുന്ന വമ്പിച്ച സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തുടങ്ങി.
ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ് ഡയറക്ടര്‍ സലിം എംഎ, ഗ്രൂപ് മാര്‍ക്കറ്റിംഗ് & കമ്മ്യൂണികേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, ദുബായ് റീജ്യന്‍ ഡയറക്ടര്‍ ജെയിംസ് വര്‍ഗീസ് എന്നിവരാണ് ലുലുവിനെ പ്രതിനിധീകരിച്ച് ധാരണാപത്ര ഒപ്പുവെക്കല്‍ ചടങ്ങില്‍ സംബന്ധിച്ചത്.