സീപ ഒന്നാം വാര്‍ഷികത്തില്‍ ഐജെഎക്‌സിന് തുടക്കം
ജെജിഇപിസി ഒരുക്കിയ പ്രദര്‍ശനം ഇന്ത്യയിലെ എംഎസ്എംഇ നിര്‍മാതാക്കള്‍ക്ക് പ്രയോജനം
ദുബായ്: ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സിഇപിഎ) ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഇതോടനുബന്ധിച്ച്, അപെക്‌സ് വ്യാപാര ഭാഗമായ ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) ദുബായില്‍ 365 ദിവസത്തെ പ്രദര്‍ശന വേദിയായ ഇത്തരത്തിലുള്ള പ്രഥമ ഇന്ത്യാ ജ്വല്ലറി എക്‌സ്‌പോസിഷന്‍ സെന്റര്‍ (ഐജെക്‌സ്) ആരംഭിച്ചു.
ദേരയിലെ പുതിയ ഗോള്‍ഡ് സൂഖില്‍ സ്ഥിതി ചെയ്യുന്ന വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശന വേദിയാണ് ഐജെക്‌സ്. എംഎസ്എംഇ ജ്വല്ലറികള്‍ക്ക് തങ്ങളുടെ തദേശീയ ഉല്‍പന്നങ്ങള്‍ മിഡില്‍ ഈസ്റ്റ് വിപണിയില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കാന്‍ ഇത് സഹായക വേദിയാകും. ഇന്ത്യയുടെ രത്‌ന, ആഭരണ കയറ്റുമതിയുടെ 30% മിഡില്‍ ഈസ്റ്റ് വിപണിയില്‍ നിന്നായതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള എംഎസ്എംഇ നിര്‍മാതാക്കള്‍ക്ക് വാനാ മേഖലയില്‍ വിപുലീകരിക്കാന്‍ ഇന്ത്യാ-യുഎഇ സീപ പ്രയോജനപ്പെടുത്തുന്നതിന് ഐജെക്‌സ് പ്രാപ്തമാക്കും.

ഈ ചരിത്ര മുഹൂര്‍ത്തതെത അനുസ്മരിച്ച് മെയ് 9ന് ദുബായില്‍ നടന്ന പ്രൗഢ ചടങ്ങില്‍ ഇന്ത്യയിലെയും യുഎഇയിലെയും ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, ഇന്ത്യന്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഡിപിഐഐടി സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്, യുഎഇ സാമ്പത്തിക മന്ത്രാലയത്തിലെ വിദേശ വ്യാപാര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജുമാ അല്‍ കൈത്, ഡോ. ശ്രീകര്‍ കെ.റെഡന്നുി (ജോയിന്റ് സെക്രട്ടറി, വാണിജ്യ വ്യവസായ മന്ത്രാലയം, ഇന്ത്യാ ഗവണ്‍മെന്റ്); സഞ്ജീവ് (ഡിപിഐഐടി), ജിജെഇപിസി സൈ് ചെയര്‍മാന്‍ കിരിത് ബന്‍സാലി എന്നിവര്‍ പങ്കെടുത്തു.
ഉഭയ കക്ഷി വ്യാപാര ബന്ധങ്ങള്‍ക്ക് സീപ അനുഗ്രഹമാണ്. 2022-’23 സാമ്പത്തിക വര്‍ഷത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 16% വര്‍ധിച്ച് 84.5 ബില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷം ഇത് 72.9 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 11.8% വര്‍ധിച്ച് 31.3 ബില്യണ്‍ യുഎസ് ഡോളറിലെത്തി, രത്‌ന, ആഭരണ മേഖല പ്രത്യേകിച്ചും 16.54% മുതല്‍ 5.77 ബില്യണ്‍ യുഎസ് ഡോളറിലെത്തി.
ഉഭയ കക്ഷി സാമ്പത്തിക, വ്യാപാര, നിക്ഷേപ ബന്ധങ്ങളെ പരിവര്‍ത്തനം ചെയ്യാനും സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് നയിക്കാനുമുള്ള ചരിത്രപരമായ പ്രധാന വ്യാപാര കരാറാറാണിതെന്ന് സഞ്ജയ് സുധീര്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും വളര്‍ന്നു വരുന്ന സമ്പദ് വ്യവസ്ഥകളിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ഒരു ഗേറ്റ്‌വേ എന്ന വാഗ്ദാനവും കരാര്‍ നല്‍കുന്നു. സീപയില്‍ നിന്ന് ഗണ്യമായ നേട്ടം കൈവരിക്കാന്‍ തയാറെടുക്കുന്ന വ്യവസായങ്ങളളിലൊന്നാണ് രത്‌ന, ആഭരണ മേഖല. ഐജെക്‌സിനൊപ്പം ജെംസ് ആന്‍ഡ് ജ്വല്ലറി മേഖല ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സഹകരണത്തിനും വാണിജ്യ ഇടപഴകലിനും ഉത്തേജകമായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഏറ്റവും അഭിലഷണീയമായ കരാറുകളിലൊന്നാണ് സീപെയെന്ന് രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു. ഇത് നല്‍കുന്ന മാര്‍ക്കറ്റ് ആക്‌സസിന്റെയും സേവനങ്ങളുടെയും ആഴവും ശ്രേണിയും അഭൂതപൂര്‍വമാണ്. ഇത് എല്ലാ പങ്കാളികള്‍ക്കും പ്രയോജനകരമാണ്. യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 30 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. രത്‌നങ്ങളും ആഭരണങ്ങളും പ്‌ളാസ്റ്റിക്കുകളും കുറഞ്ഞ മൂല്യമുള്ള ഇന്‍പുട്ടുകളില്‍ നിന്ന് പ്രയോജനം നേടുന്നു. ജിജെഇപിസി മുഖേന ഐജെക്‌സിലൂടെ വലിയ മൂല്യം കാണുന്നു. സീപ ബിസിനസ്സ് ത്വരിതപ്പെടുത്തും. ഉഭയ കക്ഷി പങ്കാളിത്തത്തിന്റെ അളവും വ്യാപ്തിയും പരിവര്‍ത്തനം ചെയ്യും -രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു.
”ഇന്ന് നാം സിഇപിഎയുടെ നേട്ടങ്ങള്‍ ആഘോഷിക്കുമ്പോള്‍ സമൃദ്ധിയുടെ ഒരു യുഗത്തിന് തുടക്കമിടുന്ന വളര്‍ച്ചയുടെ ഒരു സഖ്യം സൃഷ്ടിക്കാനാകുന്നു. നിര്‍ണായക വിതരണ ശൃംഖലകള്‍ ഇതിലുണ്ട്. യുഎഇയും ഇന്ത്യയും തങ്ങളുടെ ദീര്‍ഘകാല പങ്കാളിത്തത്തില്‍ ഒരു പുതിയ അധ്യായം രചിച്ചിരിക്കുകയാണിതിലൂടെ. വിജയത്തില്‍ ഇരു രാജ്യങ്ങളും പ്രധാന പങ്ക് വഹിക്കുന്നു. രത്‌നങ്ങളും ആഭരണങ്ങളും ഞങ്ങളുടെ പങ്കാളിത്തത്തിന്റെ കേന്ദ്രമാണ്. യുഎഇയുടെ ഏറ്റവും വലിയ എണ്ണ ഇതര കയറ്റുമതി ചരക്കാണ് സ്വര്‍ണം. ഞങ്ങളുടെ അടുത്ത വ്യാപാര ലക്ഷ്യം 2030ഓടെ 100 ബില്യണ്‍ ഡോളറായിരിക്കണം. സീപ അതിന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നു. പുതിയ പങ്കാളിത്തങ്ങള്‍ ഞങ്ങള്‍ പിന്തുടരുകയും വേണം. അതുവഴി സീപ എല്ലാവര്‍ക്കും പ്രയോജനകരമാകും” -ജുമാ അല്‍ കൈത് അഭിപ്രായപ്പെട്ടു.
”സിഇപിഎയില്‍ നിന്ന് ഗണ്യമായ നേട്ടമുണ്ടാക്കിയ വ്യവസായങ്ങളിലൊന്നാണ് ജെംസ് ആന്‍ഡ് ജ്വല്ലറി മേഖല. ഈ മേഖലയിലെ ഇന്ത്യയുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2022-’23ല്‍ 16.54% വര്‍ധിച്ച് 5.77 ബില്യണ്‍ ഡോളറായി. ഇന്ത്യന്‍ ജ്വല്ലറി വ്യവസായം ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുമെന്നും രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 10 ബില്യണ്‍ ഡോളറിന്റെ കോവിഡിന് മുമ്പുള്ള നിലവാരത്തിലേക്ക് യുഎഇയിലേക്ക് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ട്. തുടര്‍ച്ചയായ പിന്തുണയും സഹകരണവും ഉണ്ടെങ്കില്‍, ഉഭയ കക്ഷി വ്യാപാര ബന്ധങ്ങള്‍ പുതിയ ഉയരങ്ങളിലെത്തിക്കാനും മികച്ച വിജയം നേടാനും കഴിയും” -വിപുല്‍ ഷാ പറഞ്ഞു.
ഇന്ത്യയുടെ ചരക്ക് കയറ്റുമതി കഴിഞ്ഞ വര്‍ഷം 5% വര്‍ധിച്ച് 447 ബില്യണ്‍ ഡോളറിലെത്തി. വാണിജ്യ, വ്യവസായ മന്ത്രി ഒരു ട്രില്യണ്‍ ഡോളറാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാനുള്ള പ്രധാന കവാടമായി യുഎഇ പ്രവര്‍ത്തിക്കും. വിശ്വാസം, തുറന്ന മനസ്സ്, വഴക്കം എന്നിവയില്‍ നിലവില്‍ വന്ന സീപ വഴി വ്യാപാരം വര്‍ധിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ വാണിജ്യ വ്യവസായ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. ശ്രീകര്‍ റെഡന്നുി പറഞ്ഞു.
ബിര്‍ധിചന്ദ് ഘനശ്യാം ദാസ്, രാജേഷ് മോദിയുടെ ചമ്പലാല്‍ ജ്വല്ലേഴ്‌സ്, എല്‍വി ജ്വല്ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഹരിഭായ് ജെംസ് ആന്‍ഡ് ജ്വല്ലറി, കോഹിനൂര്‍ ജ്വല്ലേഴ്‌സ്, ലൈംലൈറ്റ് ലാബ് ഗ്രോണ്‍ ഡയമണ്ട്‌സ് ലിമിറ്റഡ്, പുഷ്പ ജ്വല്ലേഴ്‌സ്, പി രാജേശ്വര്‍ ജ്വല്ലേഴ്‌സ്, പി രാജേശ്വ്വര്‍ ജ്വല്ലറി എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള ഇനി പറയുന്ന കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഐജെക്‌സ് പ്രദര്‍ശിപ്പിക്കുന്നു.