ബില്യൺ ബീസ് ഗ്രൂപ്പിന് ഇൻഡോ – അറബ് ഇന്റർനാഷണൽ എക്സലൻസ് പുരസ്കാരം

ദുബൈ :എഐ ട്രേഡിംഗ് രംഗത്തെ ശ്രദ്ധേയരായ ബില്യൺ ബീസ് ഗ്രൂപ്പിന് ഇൻഡോ – അറബ് ഇന്റർനാഷണൽ എക്സലൻസ് പുരസ്കാരം.ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ജി 20 പ്രസിഡൻസി ഓഫ് ഇന്ത്യയുടെ ആഘോഷ ചടങ്ങിൽ
കേന്ദ്രമന്ത്രി രാംദാസ് അത്വാലെയിൽ നിന്ന് ബില്യൺ ബീസ് ഗ്രൂപ്പിന്റെ ചെയർമാൻ ബിബിൻ കെ ബാബു പുരസ്കാരം ഏറ്റുവാങ്ങി.ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്റ്റാർട്ടപ്പ് മേഖലയിലെ ഗ്രുപ്പിന്റെ സുസ്ഥിരമായ മികവുകൾ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്.
ഇന്ത്യയിലും യുഎഇയിലും വിവിധ വാണിജ്യ മേഖലയിൽ വിപുലമായ നേറ്റ് വർക്കുള്ള ഗ്രുപ്പാണ് ബില്യൺ ബീസ്.ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്റ്റാർട്ടപ്പ് മേഖലയിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങളാണ് ഗ്രൂപ്പ് നടത്തിയിട്ടുള്ളത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണത്തിലും സാങ്കേതികവിദ്യയിലും ഏറെ വൈദഗ്ധ്യമുള്ള ഇവർ ട്രേഡിംഗ് ഗവേഷണത്തിലും ബിസിനസ് ഒപ്റ്റിമൈസേഷനിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ഡിജിറ്റൽ യുഗത്തിൽ വിവിധ സംരംഭങ്ങളെ ശാക്തീകരിക്കുന്നതിന് മികച്ച സേവനങ്ങളാണ് കാഴ്ചവച്ചത് . അഭിമാനകാരമായ അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗ്രുപ്പ് ചെയർമാൻ ബിബിൻ കെ ബാബു പറഞ്ഞു.
ഉത്തർപ്രദേശ് തൊഴിൽ മന്ത്രി രഘുരാജ് സിംഗ്, ഷെയ്ഖ് അവദ് ബിൻ മുഹമ്മദ് ബിൻ ഷെയ്ഖ് മുജ്രിൻ, ഇന്ത്യ ക്യൂബ ട്രേഡ് കമ്മീഷണർ അഡ്വ. കെ.ജി.അനിൽകുമാർ, പാർലമെന്റ് അംഗം മാർഗനി ഭാരത്, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, ജുമാ മദനി, യാഖൂബ് അൽ അലി, ഡോ. ബു അബ്ദുല്ല തുടങ്ങിയ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ അവാർഡ് ദാന ചടങ്ങിൽ സംബന്ധിച്ചു.