ഇറ്റാലിയന്‍ മന്ത്രിതല സംഘം യൂണിയന്‍ കോപ് സന്ദര്‍ശിച്ചു
ദുബായ്: ഭക്ഷ്യവസ്തുക്കളുടെ വിപണനത്തില്‍ സഹകരണം ഉറപ്പു വരുത്താനും ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ സഹകരണ സ്ഥാപനങ്ങളിലൂടെ ലഭ്യമാക്കുന്നതിനെ കുറിച്ച് പഠിക്കാനുമാണ് സന്ദര്‍ശനം.
യൂണിയന്‍ കോപ് സന്ദര്‍ശിച്ച് ഇറ്റലിയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം. ലിവിംങ് ദി സ്വീറ്റ് ഇറ്റാലിയന്‍ ലൈഫ് എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ ഭാഗമായാണ് ഇറ്റാലിയന്‍ നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ ദുബായ് റീടെയ്ല്‍ സ്ഥാപനമായ യൂണിയന്‍ കോപ്പില്‍ സന്ദര്‍ശകരായി എത്തിയത്.
ഗള്‍ഫുഡ് എക്‌സിബിഷന്‍ എന്ന പേരില്‍ മറ്റൊരു പ്രദര്‍ശനവും ഇപ്പോള്‍ യൂണിയന്‍ കോപ്പില്‍ നടക്കുന്നുണ്ട്. ഇറ്റാലിയന്‍ ബ്രാന്‍ഡായ യൂറോ മെര്‍ക്കാറ്റോയുമായി സഹകരിച്ച് ഇറ്റാലിയന്‍ ഉല്‍പന്നങ്ങളില്‍ 75% വരെ കിഴിവ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ നേടാനാകും.
ഭക്ഷ്യവസ്തുക്കളുടെ വിപണനത്തില്‍ സഹകരണം ഉറപ്പു വരുത്താനും ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ സഹകരണ സ്ഥാപനങ്ങളിലൂടെ ലഭ്യമാക്കുന്നതിനെ കുറിച്ച് പഠിക്കാനുമാണ് സന്ദര്‍ശനം.
യൂണിയന്‍ കോപ് ചെയര്‍മാന്‍ മജീദ് ഹമദ് റഹ്മ അല്‍ ഷംസി, മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്ള മുഹമ്മദ് റാഫി അല്‍ ദലാല്‍, ഡയറക്ടര്‍ ഓഫ് ദി ഹാപിനസ് ആന്റ് മാര്‍ക്കറ്റിംങ് ഡിപ്പാര്‍ട്ട്‌മെന്റ് ഡോ. സുഹൈല്‍ അല്‍ ബസ്തകി എന്നിവര്‍ ഇറ്റാലിയന്‍ സംഘത്തെ വരവേറ്റു.
ഇറ്റാലിയന്‍ സംഘത്തില്‍ കാര്‍ഷിക മന്ത്രി ഫ്രാന്‍സെസ്‌കോ ലോലോബ്രിഗിഡ, യുഎഇയിലെ ഇറ്റാലിയന്‍ അംബാസഡര്‍ ലൊറെന്‍സോ ഫനാറ, ദുബായിലെ ഇറ്റാലിയന്‍ കോണ്‍സുല്‍ ജനറല്‍ ഗ്വിസെപ്പെ ഫിനോക്കിയാരോ, യുഎഇയിലെ ഇറ്റാലിയന്‍ ട്രേഡ് കമ്മീഷണര്‍ അമേഡിയോ സ്‌കാര്‍പ, യൂറോ മെര്‍കാറ്റോ ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ഷിഹ്ഹി എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്.
യൂണിയന്‍ കോപ്പിന്റെ ഉമ്മു സുഖീം ബ്രാഞ്ച് ചെയര്‍മാന്‍ അല്‍ ഷംസി പരിചയപ്പെടുത്തി. ഇത്തരം സന്ദര്‍ശനങ്ങള്‍ ഈ മേഖലയെ കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. ദുബായില്‍ ഇറ്റാലിയന്‍ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.