BusinessFEATUREDKeralaUAE

ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ചക്കോത്സവം

ദുബായ് അല്‍ കറാമ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ ‘ജാക്ക് ഫ്രൂട്ട് ഫെസ്റ്റ് 2023’ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ചലച്ചിത്ര നടി റിമ കല്ലിങ്കല്‍, ഫുഡ് വ്‌ളോഗര്‍ സുല്‍ത്താന്‍ അല്‍ ജസ്മി, ലുലു ഡയറക്ടര്‍ ജെയിംസ് വര്‍ഗീസ്, റീജ്യണല്‍ ഡയറക്ടര്‍മാരായ തമ്പാന്‍ കെ.പി, നൗഷാദ് എം.എ തുടങ്ങിയവര്‍

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചക്കയും ചക്ക വിഭവങ്ങളുമടങ്ങിയ ‘ജാക്ക് ഫ്രൂട്ട് ഫെസ്റ്റ് 2023’ന് യുഎഇയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ തുടക്കമായി. ഏപ്രില്‍ 26 മുതല്‍ മെയ് 3 വരെയാണ് ഫെസ്റ്റ് നടക്കുക.
ലുലു ഹൈപര്‍ മാര്‍ക്കറ്റ് അജ്മാനില്‍ ഫെസ്റ്റിനോടനുബന്ധിച്ചുള്ള ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ പരിപാടിയില്‍ ഇമാറാത്തി കലാകാരി ഫാത്തിമ അല്‍ ഹുസൈനി, മലയാള സിനിമാ താരം ബാബു ആന്റണി എന്നിവര്‍ പങ്കെടുത്തു. ദുബായ് അല്‍ കറാമ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ നടി റിമ കല്ലിങ്കല്‍, ഫുഡ് വ്‌ളോഗര്‍ സുല്‍ത്താന്‍ അല്‍ ജസ്മി എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ ലുലു ഡയറക്ടര്‍ ജെയിംസ് വര്‍ഗീസ്, റീജ്യണല്‍ ഡയറക്ടര്‍മാരായ തമ്പാന്‍ കെ.പി, നൗഷാദ് എം.എ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യുഎസ്എ, വിയറ്റ്‌നാം, ശ്രീലങ്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ഇനം ചക്കകളും അവ കൊണ്ടുള്ള വിഭവങ്ങളും മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുമാണ് അഞ്ച് ദിവസം നീളുന്ന മേളയില്‍ ഒരുക്കിയിട്ടുള്ളത്. നാട്ടില്‍ നിന്നുള്ള തേന്‍ വരിക്ക, താമരച്ചക്ക, അയനിച്ചക്ക എന്നിവയെല്ലാം മേളയിലുണ്ട്. ചക്ക കൊണ്ടുള്ള ബിരിയാണി, കബാബ്, മസാല, അച്ചാര്‍, പായസം, ഹല്‍വ, ജാം, സ്‌ക്വാഷ്, വട്ടയപ്പം, ജ്യൂസുകള്‍ എന്നിവയെല്ലാം പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും മികച്ച ചക്കയിനങ്ങളാണ് മേളയുടെ ഭാഗമായി ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ചിരിക്കുന്നതെന്ന് ലുലു അധികൃതര്‍ വ്യക്തമാക്കി.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.