ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ 30-ാം വാര്‍ഷിക സമാപനം: സാദിഖലി ശിഹാബ് തങ്ങളെ ദുബായില്‍ സ്വീകരിച്ചു

ദുബായ്: സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്റെ റെയ്ഞ്ച് 30-ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ യുഎഇയിലെത്തി. സാദിഖലി തങ്ങളെ ദുബായ് എയര്‍പോര്‍ട്ടില്‍ യുഎഇ റെയ്ഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് കെ.എം കുട്ടി ഫൈസി അച്ചൂരിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സ്വീകരിച്ചു. കെഎംസിസി, സുന്നി സെന്റര്‍, എസ്‌കെഎസ്എസ്എഫ് നേതാക്കളായ പി.കെ അന്‍വര്‍ നഹ, സയ്യിദ് ശുഐബ് തങ്ങള്‍, ജലീല്‍ ഹാജി ഒറ്റപ്പാലം, ഷൗക്കത്ത് മൗലവി, ഷിഹാസ് സുല്‍ത്താന്‍, റഷീദ് ദാരിമി, ഇബ്രാഹിം മുറിച്ചാണ്ടി, ഹുസൈന്‍ ദാരിമി എന്നിവര്‍ സന്നിഹിതരായിരുന്നു.