ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 30-ാം വാര്‍ഷിക സമാപനം: യുഎഇ റെയ്ഞ്ച് ടീം സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

ദുബായ്: യുഎഇ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ദേശീയ കമ്മിറ്റി 30-ാം വാര്‍ഷിക മഹാ സമാപന സമ്മേളനവുമായി ബന്ധപ്പെട്ട് റെയ്ഞ്ച് ഭാരവാഹികളും മാനേജ്‌മെന്റ് പ്രതിനിധികളും എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.
റെയ്ഞ്ച് പ്രസിഡന്റ് കെ.എം കുട്ടി ഫൈസി അച്ചൂര്‍, സെക്രട്ടറി ശൗക്കത്തലി മൗലവി, പി.വി അബ്ദുല്‍ വഹാബ് എംപി, എസ്‌കെഎസ്എസ്എഫ് യുഎഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍, ജലീല്‍ ഹാജി ഒറ്റപ്പാലം, അബ്ദുല്‍ റസാഖ് വളാഞ്ചേരി എന്നിവര്‍ കൂട്ടിക്കാഴ്ചയില്‍ സംബന്ധിച്ചു.