കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം ദുബായില്‍ നെറ്റ്‌വര്‍ക്കിംഗ് സെഷന്‍ സംഘടിപ്പിച്ചു
ദുബായ്: കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം (കെഎംടിസി) സംസ്ഥാനത്ത് ആരോഗ്യ മേഖലയിലെ ഗവേഷണത്തിനും വികസനത്തിനും നിര്‍മ്മാണത്തിനും സംരംഭകത്വത്തിനുമുള്ള സാധ്യതകള്‍ പ്രദര്‍ശിപ്പിക്കാനായി ദുബായില്‍ നെറ്റ്‌വര്‍ക്കിംഗ് സെഷന്‍ സംഘടിപ്പിച്ചു. ആരോഗ്യ മേഖലയിലെ നിക്ഷേപകരും വിദഗ്ധരും പരിപാടിയില്‍ സംബന്ധിച്ചു.
ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി പരിപാടി ഉദ്ഘാടനം ചെയ്തു. ഈസാ അല്‍ ഗുറൈര്‍ ഇന്‍വെസ്റ്റ്മെന്റ്സ് ചെയര്‍മാന്‍ ഈസാ അല്‍ ഗുറൈര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, വി.കെ മാത്യൂസ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്പെഷ്യല്‍ ഓഫീസര്‍ സി.പദ്മകുമാര്‍ ആരോഗ്യ മേഖലയിലെ സ്റ്റാര്‍ടപ്പുകള്‍ക്കുള്ള കേരളത്തിലെ സാധ്യതകള്‍ വിശദീകരിച്ചു.


യുഎഇയിലെ ഇന്ത്യന്‍ നിക്ഷേപകര്‍ കേരളത്തില്‍ ബിസിനസ്സ് ചെയ്യുന്നതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. സ്റ്റാര്‍ട്ടപ് മിഡില്‍ ഈസ്റ്റിന്റെ പിന്തുണയോടെ കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കെഎംടിസി, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (കെഎസ്ഐഡിസി)്, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്യുഎം) കെഎസ്‌യുഎം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്
കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഐഎഎസ്, കെഎസ്യുഎം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അനൂപ് അംബിക, കെഎംടിസി സ്പെഷ്യല്‍ ഓഫീസര്‍ സി.പത്മകുമാര്‍, ഡോ. സുഭാഷ് നായര്‍ എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന പ്രതിനിധി സംഘം പരിപാടിയില്‍ സംബന്ധിച്ചു.

