കുട്ടികളുടെ വായനോത്സവത്തില്‍ ‘ഖുഷി’യുടെ ഇംഗ്‌ളീഷ് പതിപ്പും
ഷാര്‍ജ: എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന പതിനാലാമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തി(എസ്‌സിആര്‍എഫ്)ല്‍
ദുബായില്‍ മാധ്യമപ്രവര്‍ത്തകനായ സാദിഖ് കാവില്‍ രചിച്ച ‘ഖുഷി’ ഒരു പൂച്ചക്കുട്ടിയുടെയും അഞ്ചു വയസ്സുകാരന്റെയും സൗഹൃദം പശ്ചാത്തലമാക്കി ഗള്‍ഫിലെ പരിസ്ഥിതി പ്രശ്‌നം ചര്‍ച്ച ചെയ്യുന്ന നോവലാണ്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മലയാളം നോവല്‍ ദുബായില്‍ മാധ്യമപ്രവര്‍ത്തകനായ ഭാസ്‌കര്‍ രാജാണ് ഇംഗ്‌ളീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. പ്രസിദ്ധീകരണം ഷാര്‍ജയിലെ ബുക് ഫ്രെയിം പബ്‌ളികേഷന്‍സാണ്.