ഗൃഹാതുര സ്മരണകളുണര്‍ത്തി ‘കൂട്ടുങ്ങല്‍ ഉത്സവ് 2023’ന് തിരശ്ശീല
ഷാര്‍ജ: നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട് യുഎഇ ചാപ്റ്റര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം അണിയിച്ചൊരുക്കിയ ‘കൂട്ടുങ്ങല്‍ ഉത്സവ് 2023’ ശ്രദ്ധേയമായി. വിവിധ കലാപരിപാടികളോടെ തുടങ്ങിയ അംഗങ്ങളുടെ ഇന്‍ ഹൗസ് പ്രോഗ്രാം വൈസ് പ്രസിഡന്റ് സാദിഖ് അലി ഉദ്ഘാടനം ചെയ്തു. അവതാരകനായ സൈഫല്‍, കണ്‍വീനര്‍ സുനില്‍ കൊച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വൈകീട്ട് ആറു മണിക്ക് ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് മുബാറക് ഇമ്പാറക് അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥി മേജര്‍ അബ്ദുല്ല സാലിം മത്താര്‍ ഹുമൈദ് അല്‍ ഷംസി ഉദ്ഘാടനം ചെയ്തു.
2016ല്‍ ഒരു വാട്‌സാപ്പ് കൂട്ടായ്മയില്‍ നിന്നും ചാവക്കാട്ടുകാരുടെ ആഗോള സൗഹൃദ കൂട്ടായ്മക്ക് രൂപം നല്‍കുകയായിരുന്നു. സംഘടന ഇന്ന് ആഗോള തലത്തില്‍ രണ്ടായിരത്തി ഒരുനൂറിലധികം അംഗങ്ങളുമായി അവശരെയും അശരണരെയും ചേര്‍ത്തുപിടിച്ചും, ആതുര സേവന-വിദ്യാഭ്യാസ-സാമൂഹിക-സാംസ്
കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനറല്‍ സെക്രട്ടറി ആഷിഫ് റഹ്മാന്‍ വിവരിച്ചു. രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചും സ്‌പോര്‍ട്‌സ് രംഗത്ത് ക്രിക്കറ്റ്, ഷട്ടില്‍ ബാന്‍ഡ്മിന്റണ്‍ മത്സരങ്ങള്‍ ഒരുക്കിയും പൊതു സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കാന്‍ സംഘടനക്ക് കുറഞ്ഞ കാലയളവില്‍ തനെന സാധിച്ചിട്ടുണ്ട്.
യുഎഇയിലും കൂട്ടായ്മയുടെ ഇതര ശാഖകളിലും വളരെ കര്‍ത്തവ്യ ബോധത്തോടെ പ്രവര്‍ത്തിച്ചു വരുന്ന വെല്‍ഫെയര്‍ ടീം, മരുഭൂമിയില്‍ പല ഉള്‍പ്രദേശങ്ങളിലും ഒറ്റപ്പെട്ടു ജീവിക്കുന്ന അനവധി തൊഴിലാളികള്‍ക്ക് കമ്പിളി പുതപ്പുകളും വസ്ത്രങ്ങളും വിരിപ്പുകളും ഭക്ഷണ സാധനങ്ങളും ആവശ്യാനുസരണം നല്‍കി വരുന്നു.
ആഗോള തലത്തിലുള്ള മറ്റു ഘടകങ്ങളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഗ്‌ളോബല്‍ കണ്‍വീനര്‍ ഡോ. റെന്‍ഷി രഞ്ജിത് വിശദീകരിച്ചു. ‘വിശക്കുന്ന വയറിനൊരു ചെറു സാന്ത്വനം’ എന്ന പേരില്‍ വിശപ്പ് രഹിത ചാവക്കാട് ലക്ഷ്യം വെച്ച് രണ്ടു വര്‍ഷത്തിലേറെയായി നടന്നു വരുന്ന പദ്ധതി ഇന്നും തുടരുകയാണ്.
ആഘോഷ ചടങ്ങില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ. എ റഹീം, എന്‍ടിവി ചെയര്‍മാന്‍ മാത്തുക്കുട്ടി കടോണ്‍, റേഡിയോ ഏഷ്യ 94.7 എഫ്എം ന്യൂസ് എഡിറ്റര്‍ അനൂപ് കീച്ചേരി, കൂട്ടായ്മയുടെ യുഎഇ ചാപ്റ്റര്‍ രക്ഷാധികാരിയും നോവലിസ്റ്റുമായ അഷ്‌റഫ് കാനാംപുള്ളി എന്നിവര്‍ ആശംസ നേര്‍ന്നു.
തുടര്‍ന്ന് നടന്ന മെഗാ മ്യൂസിക് ഷോയില്‍ ചലച്ചിത്ര പിന്നണി ഗായകരായ രഞ്ജിനി ജോസ്, അക്ബര്‍ ഖാന്‍, ശ്രീജീഷ്, വിനോദ് നമ്പലാട്ട് അണിനിരന്നു. ഭരത നാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഒപ്പന, 16 പേരടങ്ങുന്ന ശിങ്കാരി മേളം എന്നിവ ഉത്സവ് 2023ന്റെ മാറ്റു കൂട്ടി.
പ്രോഗ്രാം കണ്‍വീനര്‍ അലാവുദ്ദീന്‍, ട്രഷറര്‍ ഉണ്ണി പുന്നാര എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആഘോഷ മേളയ്ക്ക് ജോയിന്റ് ക ണ്‍വീനര്‍ അഭിരാജ് പൊന്നരാശ്ശേരിയുടെ നന്ദി പ്രകടനത്തോടെ തിരശ്ശീല വീണു.