കെപി ചായ് പതിനാറാം ശാഖ ദേര ഗോള്‍ഡ് സൂഖ് ബസ് സ്‌റ്റേഷന് സമീപം പ്രവര്‍ത്തനമാരംഭിച്ചു

ദുബായ്: കെപി ഗ്രൂപ്പിന് കീഴിലുള്ള കെപി ചായ് ബ്രാന്റിന്റെ യുഎഇയിലെ പതിനാറാമത്തെ ശാഖ ദേര ഗോള്‍ഡ് സൂഖ് ബസ് സ്‌റ്റേഷനിലെ ആമര്‍ സെന്ററിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു.
പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദുബായ് പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അബ്ദുല്‍ ഖാദര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ബന്നായ്, ഹസ്സന്‍ ഇബ്രാഹിം അഹ്മദ് ഹൂകല്‍, കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ് പേരോട്, തൂണേരി ഗ്രാമഞ്ചായത്ത് പ്രസിഡന്റ് പി.ഷാഹിന, ചാക്കോ ഊളക്കാടന്‍, ബിസിനസ്-വാണിജ്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ഷിന്ദഗ ഹെറിറ്റേജ് വില്ലേജ് മസ്ജിദ് ഇമാം കായക്കൊടി ഇബ്രാഹിം മുസ്‌ല്യാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍, 24 കാരറ്റ് സ്വര്‍ണം ചേര്‍ത്ത ഗോള്‍ഡന്‍ ടീയുടെ സമാരംഭവും നടന്നു. അബ്ദുല്‍ ഖാദര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ബന്നായ് ആയിരുന്നു ഗോള്‍ഡന്‍ ടീ ലോഞ്ചിംഗ് നിര്‍വഹിച്ചത്.
അറബ് സംഗീത ബാന്‍ഡിന്റെ പശ്ചാത്തലമായ ഉത്സവാന്തരീക്ഷത്തില്‍ നടന്ന പ്രൗഢ ഗംഭീര ചടങ്ങിലായിരുന്നു ജനപ്രിയ ബ്രാന്റായ കെപി ചായ് പുതിയ ഔട്‌ലെറ്റിന്റെ ശ്രദ്ധേയമായ സമാരംഭം.
സാധാരണക്കാര്‍ക്ക് വിലക്കുറവില്‍ ഉയര്‍ന്ന നിലവാരമുള്ള ഭക്ഷ്യ വിഭവങ്ങളും സ്മൂത്തികളും ജ്യൂസുകളും ചായകളും നല്‍കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കെപി ഗ്രൂപ് ചെയര്‍മാന്‍ കെ.പി മുഹമ്മദ് പേരോട് പറഞ്ഞു. പുതിയ ഔട്‌ലെറ്റില്‍ ഉദ്ഘാടന പ്രമോഷന്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുറഞ്ഞ നിരക്കില്‍ പ്രീമിയം നിലവാരത്തിലുള്ള ഒരു ഡസനിലധികം രുചികരമായ ചായകളും ജ്യൂസുകളും, ചിക്കനിലും ഫിഷിലുമുള്ള ലബനീസ് ഷവര്‍മയും ഗ്രില്ലുകളും, ചൈനീസ് ന്യൂഡില്‍സും പാസ്തയും, തനി നാടന്‍ സ്‌നാക്‌സുകളുമാണ് ഇവിടെ ലഭിക്കുക. വിവിധ ഫ്‌ളേവറുകളില്‍ സ്വാദിഷ്ഠ ചേരുവകളാലാണ് കെപി ചായ് തയാറാക്കപ്പെടുന്നത്. ഫ്രഷ് മില്‍ക് സഅഫ്‌റാന്‍, കപ്പൂചിനോ എന്നിവയടക്കം നിരവധി ഇനങ്ങള്‍ കെപി ചായ് ബ്രാന്റിലുണ്ട്. കോഫി വെറൈറ്റികളുമുണ്ട്. കെപി ചായ് സ്‌പെഷ്യല്‍ ബര്‍ഗറിന് പുറമെ, പെരി ബര്‍ഗര്‍, പെരി ക്‌ളബ്, പെരി റാപ് തുടങ്ങിയ ഇനങ്ങളും വ്യത്യസ്ത സാന്റ്‌വിച്ചുകളും ലഭ്യമാണ്. 1.50 ദിര്‍ഹം മാത്രമാണ് ചായയുടെ വില.
കുറഞ്ഞ കാലയളവില്‍ തന്നെ വന്‍ ജനസ്വീകാര്യത നേടിയ ബ്രാന്റാണ് കെപി ചായ്. ദുബായിലെ ഏറ്റവും ജനത്തിരക്കുള്ള ഈ ഏരിയയില്‍ സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ മികച്ച ഗുണനിലവാരത്തിലുള്ള ഭക്ഷണമാണ് കെപി ചായ് നല്ല ഹോസ്പിറ്റാലിറ്റിയോടെ വാഗ്ദാനം ചെയ്യുന്നതെന്നും ഇതിന്റെ ബ്രാഞ്ചുകള്‍ ഇന്ത്യയിലും ജിസിസിയിലും സമീപ ഭാവിയില്‍ തുറക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
കെപി ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ്, കെപി മാര്‍ട്ട് (സൂപര്‍ മാര്‍ക്കറ്റ്), കെപി ചായ്, ഫോര്‍ സ്‌ക്വയര്‍ റെസ്‌റ്റോറന്റ്, മിന്നൂസ് ഫുഡ്‌സ്, ഗ്രീന്‍ സോഫ്റ്റ് ടെക്‌നോളജീസ്, ഓഷ്യന്‍ ബേ ഇന്റര്‍നാഷണല്‍ ഷിപ് ചാന്‍ഡ്‌ലേഴ്‌സ് എന്നിവയാണ് കെപി ഗ്രൂപ്പിലെ വിവിധ സ്ഥാപനങ്ങള്‍.
24 കാരറ്റ് ഗോള്‍ഡന്‍ ടീയുമായി കെപി ചായ്
ദുബായ്: വളരെ കുറഞ്ഞ കാലം കാലം കൊണ്ട് തന്നെ വന്‍ ജനസ്വീകാര്യത നേടിയ കെപി ചായ് ബ്രാന്റില്‍ നിന്നും 24 കാരറ്റ് ഗോള്‍ഡന്‍ ടീക്ക് തുടക്കമായി. ദേര ഗോള്‍ഡ് സൂഖ് ബസ് സ്‌റ്റേഷന്‍ പരിസരത്ത് തുറന്ന കെപി ചായ് ഔട്‌ലെറ്റില്‍ നടന്ന ചടങ്ങില്‍ അബ്ദുല്‍ ഖാദര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ബന്നായ് ആണ് ഇതിന് സമാരംഭം കുറിച്ചത്. 25 ദിര്‍ഹമാണ് ഒരു ചായയുടെ വില. സ്വദിഷ്ഠമായ ഈ ചായ ദുബായിലെ സാധാരണക്കാര്‍ക്കിടയില്‍ പുതുമയുള്ളതാണ്. പ്രത്യകമായി തയാര്‍ ചെയ്യുന്നതിനാല്‍ ധാരാളം ടൂറിസ്റ്റുകളും കേട്ടറിഞ്ഞ് ഇവിടെ എത്തുന്നുണ്ട്. ഔഷധ ഗുണവുമുണ്ട് ഈ സ്വര്‍ണച്ചായക്ക്.