BusinessCommunityFEATUREDFoodUAE

കെപി ചായ് പതിനാലാം ശാഖ ഉത്സവാന്തരീക്ഷത്തില്‍ ദേര ഗോള്‍ഡ് സൂഖില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദുബായ്: കെപി ഗ്രൂപ്പിന് കീഴിലുള്ള കെപി ചായ് ബ്രാന്റിന്റെ യുഎഇയിലെ പതിനാലാമത്തെ ശാഖ ദേര ഗോള്‍ഡ് സൂഖ് ന്യൂ എക്‌സ്റ്റന്‍ഷന്‍ ഏരിയ (ഇത്‌റ) മറിയം ബില്‍ഡിംഗ്-1ല്‍ പ്രവര്‍ത്തനമാരംഭിച്ചു.
തനൂറയും അറബ് സംഗീത ബാന്‍ഡും പശ്ചാത്തലമായ ഉത്സവാന്തരീക്ഷത്തില്‍ നടന്ന പ്രൗഢ ഗംഭീര ചടങ്ങിലായിരുന്നു ജനപ്രിയ ബ്രാന്റായ കെപി ചായ് പുതിയ ഔട്‌ലെറ്റിന്റെ ചരിത്രമെഴുതിയ സമാരംഭം. ദീപാലംകൃതമാക്കിയ സ്വീകരണ വഴിയില്‍ അലങ്കാര പതാകകള്‍ വീശിയും തനൂറ നൃത്തമവതരിപ്പിച്ചും വാള്‍പ്പയറ്റും വാദ്യഘോഷങ്ങളുമായിട്ടായിരുന്നു ഉന്നത ഗവണ്‍മെന്റുദ്യോഗസ്ഥരും അറബ് പ്രമുഖരുമടങ്ങിയ വിശിഷ്ടാതിഥികളെ സമാരംഭ ചടങ്ങിലേക്ക് ആനയിച്ചത്. ഇത്‌റ ഏരിയയിലെ കെപി ചായ് ബ്രാഞ്ച് ഉദ്ഘാടന ചടങ്ങ് ഏറ്റവും പുതുമ നിറഞ്ഞതും ശ്രദ്ധേയവുമായിരുന്നു.

ഉദ്ഘാടന ചടങ്ങിലേക്ക് വിശിഷ്ടാതിഥികളെ കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ് സ്വീകരിച്ചപ്പോള്‍

ദുബായ് സാമ്പത്തിക വികസന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹസ്സന്‍ മൂസ അല്‍ അബ്ദുല്ല അല്‍ ബലൂഷി, ഇമാറാത്തി പൗര പ്രമുഖന്‍ ഹസ്സന്‍ ഇബ്രാഹിം ഹൂകല്‍, ഇത്‌റ പ്രോപര്‍ട്ടി മാനേജ്‌മെന്റ് ഹെഡ് ശുഐബ് അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു കെപി ചായ് കഫേ & ഗ്രില്ലിന് തുടക്കമായത്. ഷിന്ദഗ ഹെറിറ്റേജ് വില്ലേജ് മസ്ജിദ് ഇമാം കായക്കൊടി ഇബ്രാഹിം മുസ്‌ല്യാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഇബ്രാഹിം എളേറ്റില്‍, കെപി ഗ്രൂപ് ചെയര്‍മാന്‍ കെ.പി കുഞ്ഞബ്ദുല്ല ഹാജി, കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ്, കെ.പി ഹലീമ ഹജ്ജുമ്മ, കെ.പി ആഷിഖ്, കെ.പി മുബീന മുഹമ്മദ്, കെ.പി റഫീഖ്, സമീര്‍ പാലേരി, മുഹമ്മദ് അലി പൊയില്‍, സി.കെ മൂസ, സിറാജ് മുറിച്ചാണ്ടി, സമീര്‍ തങ്ങള്‍, ഷബീര്‍ പൊന്നാങ്കോട്ട് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
കുറഞ്ഞ നിരക്കില്‍ പ്രീമിയം നിലവാരത്തിലുള്ള ഒരു ഡസനിലധികം രുചികരമായ ചായകളും ജ്യൂസുകളും, ചിക്കനിലും ഫിഷിലുമുള്ള ലബനീസ് ഷവര്‍മയും ഗ്രില്ലുകളും, ചൈനീസ് ന്യൂഡില്‍സും പാസ്തയും, തനി നാടന്‍ സ്‌നാക്‌സുകളുമാണ് കെ.പി ചായ് കഫേ & ഗ്രില്ലില്‍ ലഭിക്കുക. വിവിധ ഫ്‌ളേവറുകളില്‍ സ്വാദിഷ്ഠ ചേരുവകളാലാണ് കെപി ചായ് തയാറാക്കപ്പെടുന്നത്. ഫ്രഷ് മില്‍ക് സഅഫ്‌റാന്‍, കപ്പൂചിനോ എന്നിവയടക്കം നിരവധി ഇനങ്ങള്‍ കെപി ചായ് ബ്രാന്റിലുണ്ട്. കോഫി വെറൈറ്റികളുമുണ്ട്. കെപി ചായ് സ്‌പെഷ്യല്‍ ബര്‍ഗറിന് പുറമെ, പെരി ബര്‍ഗര്‍, പെരി ക്‌ളബ്, പെരി റാപ് തുടങ്ങിയ ഇനങ്ങളും വ്യത്യസ്ത സാന്റ്‌വിച്ചുകളും ലഭ്യമാണ്. 1.50 ദിര്‍ഹം മാത്രമാണ് ചായയുടെ വില.

ഉദ്ഘാടനം ചെയ്ത കെപി ചായ് പുതിയ ഔട്‌ലെറ്റ്

കുറഞ്ഞ കാലയളവില്‍ തന്നെ വന്‍ ജനസ്വീകാര്യത നേടിയ ബ്രാന്റാണ് കെപി ചായ്. ദുബായിലെ ഏറ്റവും ജനത്തിരക്കുള്ള ഈ ഏരിയയില്‍ സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ മികച്ച ഗുണനിലവാരത്തിലുള്ള ഭക്ഷണമാണ് കെപി ചായ് നല്ല ഹോസ്പിറ്റാലിറ്റിയോടെ വാഗ്ദാനം ചെയ്യുന്നതെന്ന് കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ് പറഞ്ഞു. ഇതിന്റെ ബ്രാഞ്ചുകള്‍ ഇന്ത്യയിലും ജിസിസിയിലും സമീപ ഭാവിയില്‍ തുറക്കുന്നതാണ്. ദേര ഗോള്‍ഡ് സൂഖിലെ ബസ് സ്‌റ്റേഷനില്‍ കെ.പി ചായ് പുതിയ ബ്രാഞ്ചും, കെപി ഗ്രൂപ്പിലെ ഫോര്‍ സ്‌ക്വയര്‍ സെറ്‌റ്റോറന്റ് ഔട്‌ലെറ്റും ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
കെപി ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ്, കെപി മാര്‍ട്ട് (സൂപര്‍ മാര്‍ക്കറ്റ്), കെപി ചായ്, ഫോര്‍ സ്‌ക്വയര്‍ റെസ്‌റ്റോറന്റ്, മിന്നൂസ് ഫുഡ്‌സ്, ഗ്രീന്‍ സോഫ്റ്റ് ടെക്‌നോളജീസ്, ഓഷ്യന്‍ ബേ ഇന്റര്‍നാഷണല്‍ ഷിപ് ചാന്‍ഡ്‌ലേഴ്‌സ് എന്നിവയാണ് കെപി ഗ്രൂപ്പിലെ വിവിധ സ്ഥാപനങ്ങള്‍.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.