കോട്ടക്കല്‍ സൂപര്‍ ലീഗ്: പുലിക്കോട് ടീം ജേതാക്കള്‍
ദുബായ്: കെഎംസിസി കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി നഗരസഭയിലെ 12 മേഖലാ ടീമുകളെ അണി നിരത്തി ബര്‍ദുബായ് ന്യൂ അക്കാദമി സ്റ്റേഡിയത്തില്‍ കോട്ടക്കല്‍ സൂപര്‍ ലീഗ് 2023 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.
ജാസിം ബില്‍ഡിംഗ് മെറ്റീരിയല്‍സ് ട്രേഡിംഗ് എല്‍എല്‍സി
നല്‍കുന്ന വിന്നേഴ്‌സ് ട്രോഫിക്കും റീഗല്‍ കമ്പ്യൂട്ടര്‍ ട്രേഡിംഗ് ബര്‍ദുബായ് നല്‍കുന്ന റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി സംഘടിപ്പിച്ച മത്സരം കാണാന്‍ കാണികളുടെ വമ്പിച്ച ആവേശമാണ് പ്രകടമായത്.
നാട്ടിന്‍പുറങ്ങളില്‍ നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ബൂട്ടണിഞ്ഞ കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ പ്രമുഖ താരങ്ങള്‍ പ്രവാസ ഭൂമിയിലെ ഗ്രൗണ്ടില്‍ ജഴ്‌സിയണിഞ്ഞ് കളികളത്തിലിറങ്ങിയപ്പോള്‍ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നും കോട്ടക്കല്‍ പ്രവാസികളായ വന്‍ ജനാവലിയാണ് ഫുട്‌ബോള്‍ മാമാങ്കം വീക്ഷിക്കാന്‍ എത്തിയിരുന്നത്.
ആവേശകരമായ മത്സരത്തില്‍ പുലിക്കോട് മേഖലാ വിന്നേഴ്‌സ് കപ്പും കാവതിക്കളം മേഖല റണ്ണേഴ്‌സ് കപ്പും കരസ്ഥമാക്കി. മൂന്നാം സ്ഥാനം വെസ്റ്റ് വില്ലൂര്‍ മേഖലയും കരസ്ഥമാക്കി.
കോട്ടക്കല്‍ സൂപര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഉദ്ഘാടനം കളിക്കാരെ പരിചയപ്പെട്ട് ദുബായ് മലപ്പുറം ജില്ലാ കെഎംസിസി ജന.സെക്രട്ടറി പി.വി നാസര്‍ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ കെഎംസിസി പ്രസിഡന്റ് മുസ്തഫ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.പി.എ സലാം, സിദ്ദീഖ് കാലൊടി, കരീം കാലടി, ഒ.ടി സലാം, മുജീബ് കോട്ടക്കല്‍, ഫക്രുദ്ദീന്‍ മാറാക്കര, എ.പി നൗഫല്‍, അലി കോട്ടക്കല്‍, സി.വി അഷ്‌റഫ്, ലത്തീഫ് തെക്കഞ്ചേരി, ഉസ്മാന്‍ എടയൂര്‍, അബൂബക്കര്‍ പൊന്മള, ഇസ്മായില്‍ ഇറയസ്സന്‍, സൈദ് മാറാക്കര, അബുദാബി കെഎംസിസി കോട്ടക്കല്‍ മുനിസിപ്പല്‍ ജന.സെക്രട്ടറി സഫീര്‍ വില്ലൂര്‍ തുടങ്ങിയവര്‍ കെഎംസിസി നേതാക്കള്‍ ചടങ്ങില്‍ ആശംസ നേര്‍ന്നു.
ജാഫര്‍, സല്‍മാന്‍, നാദിര്‍, നിസാം ഇരിമ്പിളിയം,
റാഷിദ് കെ.കെ, ഷാക്കിര്‍ ചെമ്മുക്കന്‍, അലി തൈക്കാടന്‍, ബഷീര്‍ കൂരിയാട്, സൈജല്‍ പാലപ്പുറ, ഇര്‍ഷാദ് കോട്ടക്കല്‍, അലവിക്കുട്ടി എറയസ്സന്‍, ഹമീദ് അമ്പായത്തൊടി, മുനീബ് വില്ലൂര്‍ ഫുട്‌ബോള്‍ മത്സരത്തിന് നേതൃത്വം നല്‍കി.
വിന്നേഴ്‌സ് പുലിക്കോട് ടീമിനുള്ള ട്രോഫി ജാസി ബില്‍ഡിംങ് ഡയറക്ടര്‍ നൗഷാദ് എം.പിയും വിന്നേഴ്‌സിനുള്ള പ്രൈസ് മണി ദുബായ് കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി മുജീബ് കൂത്തുമാടനും കൈമാറി.
റണ്ണേഴ്‌സ് കാവതികളം ടീമിനുള്ള ട്രോഫി റീഗല്‍ കമ്പ്യൂട്ടര്‍ എംഡി ഇസ്മായില്‍ എറയസ്സന്‍ കൈമാറി. പ്രൈസ് മണി ജില്ലാ വൈസ് പ്രസിഡന്റ ഒ.ടി സലാം കൈമാറി. മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വെസ്റ്റ് വില്ലൂര്‍ ടീമിനുള്ള ട്രോഫി സ്മാര്‍ട്ട് ലിങ്ക് എംഡി അലി പുത്തന്‍ പീടികയില്‍ കൈമാറി.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി പുലിക്കോട് മേഖലാ ടീമിലെ റാഷിദ് (9) കരസ്ഥമാക്കിയപ്പോള്‍ ബെസ്റ്റ് കീപറായി കാവതികളം മേഖല ടീമിലെ സുധീഷും (1), ടോപ് സ്‌കോറര്‍ ആയി കാവതികളം മേഖല മേഖലാ ടീമിലെ ഹാരിസും (8) കരസ്ഥമാക്കി. ഇതോടനുബന്ധിച്ചു നടത്തിയ കൂപണ്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഡീലക്‌സ് ഫൈസല്‍, രണ്ടാം സമ്മാനം മുജീബ്, മൂന്നാം സമ്മാനം നൗഷാദ്, നാലാം സമ്മാനം ഷാഫി എറയസ്സന്‍ എന്നിവര്‍ കരസ്ഥമാക്കി.
കെഎസ്എല്‍ മാമാങ്കത്തിന് കോട്ടക്കല്‍ മുനിസിപ്പല്‍ കെഎംസിസി ജന.സെക്രട്ടറി അലി തയ്യില്‍ സ്വാഗതവും ട്രഷറര്‍ കുഞ്ഞി മുഹമ്മദ് വില്ലൂര്‍ നന്ദിയും പറഞ്ഞു.