ലില്‍ കുക്കിംഗ് സ്റ്റാര്‍ സീസണ്‍-3 ഫിനാലെ വിജയികളെ തെരഞ്ഞെടുത്തു
ഷാര്‍ജ: ലില്‍ കുക്കിംഗ് സ്റ്റാര്‍ സീസണ്‍-3 ഫിനാലെ ഷാര്‍ജ സഫാരി മാളില്‍ നടന്നു. യുഎഇയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാത്രമായി രൂപകല്‍പന ചെയ്ത, വിഭവങ്ങള്‍ പാചകം ചെയ്യുമ്പോള്‍ അവരുടെ മാതാപിതാക്കളുടെ സഹായം തേടുന്ന രീതിയിലുള്ള ഒരു കാമ്പയിനായിരുന്നു കുക്കിംഗ് സ്റ്റാര്‍സ്. ഈ പരിപാടിയുടെ പ്രമോഷന്‍ പ്രോഗ്രാം ഗോള്‍ഡ് എഫ്എമ്മില്‍ പ്രക്ഷേപണം ചെയ്തിരുന്നു. താല്‍പര്യമുള്ള ശ്രോതാക്കള്‍ അവരുടെ പാചക വീഡിയോ സ്റ്റേഷനുമായി പങ്കിട്ടാണ് പരിപാടിയില്‍ പങ്കെടുത്തത്.
ജിആര്‍ബി പ്യൂര്‍ ഘീ, കിച്ചന്‍ ട്രഷേഴ്‌സ്, അല്‍ ജസീറ ഗോള്‍ഡന്‍ എഗ്ഗ്‌സ് എന്നീ 3 വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഓരോ സ്ഥാനത്ത് നിന്നും ആദ്യത്തെ 3 വിജയികളെ തെരഞ്ഞെടുത്തു. ഇതിലെ അവതരണം, വിശദീകരണം, രുചി എന്നിവ അടിസ്ഥാനമാക്കിയുള്ള മല്‍സരത്തില്‍ നിന്നും വിജയികളെ തെരഞ്ഞെടുക്കാന്‍ പ്രയാസമായിരുന്നുവെന്ന് വിധികര്‍ത്താക്കളായ ലല്ലുമ്മാസ് റെസ്റ്റോറന്റിലെ ഷെഫുകള്‍ പറഞ്ഞു. ഓരോ വിഭവങ്ങളും ഏറ്റവും മികച്ചതും സവിശേഷവുമായിരുന്നു.
കുട്ടികളിലെ പാചക കഴിവുകളെ പ്രചോദിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇക്വിറ്റി പ്‌ളസ് ഈ പരിപാടി രൂപപ്പെടുത്തിയതും നിയന്ത്രിച്ചതും. എംഡി ജൂബി കുരുവിള സഹകരിച്ച പ്രായോജകര്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തി.
എല്ലാ 3 വിഭാഗങ്ങളിലെയും ഒന്നാം സമ്മാന ജേതാവിന് അവരുടെ കുടുംബത്തോടൊപ്പം പഞ്ച നക്ഷത്ര താമസ സൗകര്യവും റണ്ണേഴ്‌സ് അപ്പിന് ക്‌ളിക്കോണില്‍ നിന്നും ഗൃഹോപകരണങ്ങളും ലഭിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും അവര്‍ പങ്കെടുത്ത ബ്രാന്‍ഡുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും സമ്മാനിച്ചു.