BusinessGCCIndiaUAE

അല്‍ ഖോബാറില്‍ പുതിയ ലുലു ഹൈപര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരഭിച്ചു

സൗദിയിലെ മുപ്പതാമത്തെ ലുലു ഹൈപര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ദമ്മാം ചേംബര്‍ വൈസ് ചെയര്‍മാന്‍ ഹമദ് ബിന്‍ മുഹമ്മദ് അലിയാണ് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചപ്പോള്‍

ദമ്മാം: ലുലു ഗ്രൂപ്പിന്റെ സൗദി അറേബ്യയിലെ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സൗദിയിലെ മുപ്പതാമത്തെ ലുലു ഹൈപര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ദമ്മാം ചേംബര്‍ വൈസ് ചെയര്‍മാന്‍ ഹമദ് ബിന്‍ മുഹമ്മദ് അലിയാണ് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചത്.
ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള വിശാലമായ ഹൈപര്‍ മാര്‍ക്കറ്റ് അല്‍ ഖോബാറിലെ അല്‍ റക്കയിലാണ് സ്ഥിതി ചെയ്യുന്നത്. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള എല്ലാ ഉല്പന്നങ്ങളും ഇവിടെ ലഭ്യമാണ്. വിപുലമായ സൂപര്‍ മാര്‍ക്കറ്റ്, ഫ്രഷ് ഫുഡ്, ഗാര്‍ഹിക ഉത്പന്നങ്ങള്‍, ലുലു കണക്റ്റ്, ഫാഷന്‍ ഉള്‍പ്പെടെ ഏറ്റവും നൂതനമായ സംവിധാനത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത്.
സൗദി അറേബ്യയിലെ പ്രാദേശിക കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച സൗദി കാപ്പി അടക്കമുള്ള കാര്‍ഷികോത്പന്നങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.
സൗദി അറേബ്യയില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് ആരംഭിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ സൗദി അറേബ്യയിലെ വിപണി ഏറെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പുണ്യ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇരുപതിലധികം പുതിയ ഹൈപര്‍ മാര്‍ക്കറ്റുകള്‍ സൗദിയില്‍ ആരംഭിക്കും. ഇതില്‍ അഞ്ചെണ്ണം ഈ വര്‍ഷം തന്നെ തുടങ്ങുന്നതാണ്.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേതൃത്വത്തിലുള്ള സൗദി ഭരണകൂടം രാജ്യത്തെ വ്യാപാര, വാണിജ്യ രംഗങ്ങളില്‍ ധീരമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ സാമ്പത്തിക ശക്തികളിലൊന്നാവാന്‍ സൗദി അറേബ്യയെ സഹായിക്കുമെന്നും യൂസഫലി പറഞ്ഞു.
ലുലു ഗ്രൂപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപാവാല, ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്, ലുലു കിഴക്കന്‍ പ്രവിശ്യ റീജ്യണല്‍ ഡയറക്ടര്‍ മുഇസ്സ് നൂറുദ്ദീന്‍ എന്നിവരും സംബന്ധിച്ചു.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.