BusinessCareerCommunityFEATUREDUAE

ലുലു ഗ്രൂപ് സിഇഒ സൈഫി രൂപാവാലക്ക് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്

ഐസിഎഐ അബുദാബി ചാപ്റ്റര്‍ ചെയര്‍മാന്‍ ജോണ്‍ ജോര്‍ജും വൈസ് ചെയര്‍മാന്‍ കൃഷ്ണന്‍ എന്‍.വിയും ചേര്‍ന്ന് 2023ലെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ലുലു ഗ്രൂപ് സിഇഒ സെയ്ഫി രൂപാവാലയെ ആദരിക്കുന്നു

അബുദാബി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) അബുദാബി ചാപ്റ്ററിന്റെ 34-ാമത് വാര്‍ഷിക അന്താരാഷ്ട്ര സെമിനാറും അവാര്‍ഡ് സമര്‍പ്പണവും  ‘ട്രാന്‍സ്ഫമേഷന്‍ റീഡിഫൈന്‍ഡ്, പോസ്സിബിലിറ്റീസ് ഇന്‍ഫിനിറ്റ്’ എന്ന പേരില്‍ അബുദാബി ഫെയര്‍മോണ്ട് ബാബ് അല്‍ ബഹറില്‍ സംഘടിപ്പിച്ചു.
ലുലു ഗ്രൂപ് സിഇഒ സൈഫി രൂപാവാലയെ 2023ലെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. സെമിനാറില്‍ ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും സംബന്ധിച്ചു.
മൂന്ന് പതിറ്റാണ്ടായി ഐസിഎഐ അബുദാബി ചാപ്റ്റര്‍ അന്താരാഷ്ട്ര സെമിനാര്‍ നടത്തി വരുന്നു. ലോകമെമ്പാടുമുള്ള 800ലധികം പേര്‍ സെമിനാറില്‍ പങ്കെടുത്തു.
4 പതിറ്റാണ്ടായി ലുലു ഗ്രൂപ്പില്‍ സേവനമനുഷ്ഠിക്കുന്ന സൈഫി രൂപാവാലയെ ബിസിനസ് സമൂഹത്തിന് നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്താണ് ആദരിച്ചത്.
അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശത്തിന് കീഴില്‍ ഗുണനിലവാരം, വിശ്വാസ്യത, മികവ് എന്നിവ പ്രാവര്‍ത്തികമാക്കി ശക്തമായ നിലയില്‍ മേഖലയിലെ മുന്‍നിര കമ്പനികളിലൊന്നായി ലുലു ഗ്രൂപ് വളര്‍ന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നിശ്ചയദാര്‍ഢ്യവും കമ്പനിയെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും വൈവിധ്യവത്കരിക്കാനും സഹായിച്ചു.
മേഖലയിലെ പുതുതലമുറ സംരംഭകരെയും നേതാക്കളെയും പ്രചോദിപ്പിക്കുന്ന മാതൃകാ വ്യക്തിത്വമാണ് സൈഫി രൂപാവാല.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.