ലുലു ഇന്ത്യാ ഉത്സവ് 2023; മൂന്നു കിലോ സ്വര്‍ണം ബംപര്‍ സമ്മാനം
അബുദാബി: ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനത്തിന്റെയും ഇന്ത്യാ-യുഎഇ ബന്ധങ്ങളുടെയും ആഘോഷമായ ‘ഇന്ത്യാ ഉത്സവ്’ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ അബുദാബി അല്‍ വഹ്ദ മാളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപവാലയുടെയും ഹൈപര്‍ മാര്‍ക്കറ്റ് സീനിയര്‍ മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഊഷ്മള ബന്ധത്തെ വാണിജ്യം, പാചക രീതി, സംസ്‌കാരം എന്നിവയുടെ പ്രിസത്തിലൂടെ ലുലു ഇന്ത്യാ ഉത്സവ് മനോഹരമായി രൂപപ്പെടുത്തുന്നുവെന്ന് ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും ഊര്‍ജത്തിന്റെയും ഒരു വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഇന്ത്യയുടെ 74-ാമത് റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്നത്. ഇന്ത്യയിലെയും യുഎഇയിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് പുതിയ കാഴ്ചകള്‍ തുറക്കാന്‍ ലുലു ഗ്രൂപ് അവസരമൊരുക്കിയതിനെ മുക്തകണ്ഠം അഭിനന്ദിക്കുന്നു -അംബാസഡര്‍ പറഞ്ഞു.
ലുലു ഇന്ത്യാ ഉത്സവ് ഞങ്ങളുടെ ഏറ്റവും ജനപ്രിയമായ ഷോപ്പിംഗ് ഇവന്റുകളില്‍ ഒന്നാണ്. എല്ലാ ഇന്ത്യന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തിയ ഷോപ്പിംഗാണ് ലുലു വാഗ്ദാനം ചെയ്യുന്നത് -സൈഫി രൂപാവാല പറഞ്ഞു.
ലുലു ഇന്ത്യയിലെ സോഴ്‌സിംഗ് ഓഫീസ് പിന്തുണയോടെ ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനാഘോഷങ്ങള്‍ക്കായി 2000ത്തിലധികം ഇന്ത്യന്‍ ഉല്‍പന്നങ്ങളാണ് ജിസിസിയിലേക്ക് പ്രത്യേകമായി അയച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പരമ്പരാഗത പ്രകടനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ചലച്ചിത്ര നടി മഞ്ജു വാര്യര്‍ അതിഥിയായി പങ്കെടുക്കും. ഷോപര്‍മാര്‍ ല ുലുവിന്റെ മികച്ച ഡിസൈനര്‍ വസ്ത്രങ്ങളാല്‍ അവതരിപ്പിക്കുന്ന ഫാഷന്‍ ഷോ ഉണ്ടാകും.
ജിസിസിയിലെ എല്ലാ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലും പ്രമോഷന്‍ ഉണ്ടായിരിക്കുന്നതാണ്. അരി, പരമ്പരാഗത പ്രാതല്‍ പൊടികള്‍, ധാന്യങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, മാംസം, റെഡി റ്റുകുക്ക് സ്‌നാക്‌സ്, പലചരക്ക് സാധനങ്ങള്‍ എന്നിവക്ക് ഡിസ്‌കൗണ്ടുണ്ട്. എല്ലാ ഓഫറുകളും സ്റ്റോറിലും ഓണ്‍ലൈനിലും ലഭ്യമാണ്.
ഷോപ്പിംഗ് ഗിഫ്റ്റ് കാര്‍ഡുകള്‍ നേടാനും അവസരമുണ്ട്. കൂടാതെ, 2023ന്റെ ആദ്യ പാദത്തിലെ ഏറ്റവും വലിയ പ്രമോഷനായ ‘ലുലു വിന്‍ ഗോള്‍ഡ്’ റാഫിളിലും പങ്കെടുക്കാം. ഇതിലൂടെ 60 ഭാഗ്യശാലികള്‍ക്ക് 3 കിലോ സ്വര്‍ണം സമ്മാനമായി നേടാം. ഇലക്‌ട്രോണിക് റാഫിളില്‍ പ്രവേശിക്കാന്‍ യുഎഇയിലെ ഏതെങ്കിലും ലുലു ഔട്‌ലെറ്റിലോ ലുലു ഓണ്‍ലൈനിലോ 100 ദിര്‍ഹം ചെലവഴിക്കുമ്പോഴാണ് അവസരം. സെലിബ്രിറ്റി അതിഥിയോടൊപ്പം നൃത്തം ചെയ്യാനുള്ള അവസരമുണ്ട്.
ലുലു ഹോട് ഫുഡ്‌സ് വിഭാഗത്തില്‍ ഷോപര്‍മാര്‍ക്ക് ഇന്ത്യയിലുടനീളമുള്ള പ്രാദേശിക സ്‌പെഷ്യാലിറ്റികളുടെ തെരഞ്ഞെടുപ്പിനും അവസരമുണ്ട്.