അന്താരാഷ്ട്ര സന്തോഷ ദിനത്തില്‍ ഹാപിനസ് റിവാര്‍ഡിന് തുടക്കം കുറിച്ച് ലുലു
ജിസിസിയിലെ ലുലു സ്റ്റോറുകളില്‍ ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുകളും ഷോപ്പിംഗ് കിഴിവും
അബുദാബി: ഹാപിനസ് ഡേയില്‍ ഹാപിനസ് റിവാര്‍ഡ് പ്രോഗ്രാമിന് ലുലുവില്‍ തുട ക്കമായി. ഉപഭോക്താക്കളുടെ മുഖത്ത് പുഞ്ചിരി ഉറപ്പാക്കുന്ന ഏറ്റവും മികച്ച കാഷ്ബാക്ക് ഓഫറുകളും വിലക്കിഴിവുമാണ് ഹാപിനസ് റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. അബുദാബി മുശ്‌രിഫ് മാളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി ഹാപിനസ് റിവാര്‍ഡ് പ്രോഗ്രാമിന് തുടക്കം കുറിച്ചു.
ലുലു ഹൈപര്‍ മാര്‍ക്കറ്റിലെ സ്‌പെഷ്യല്‍ ഡെസ്‌കില്‍ നേരിട്ടെത്തിയും, ഓണ്‍ലൈനായും ഉപഭോക്താക്കള്‍ക്ക് ഹാപിനസ് റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമാവാം. യുഎഇയിലെ ലുലു സ്റ്റോറുകളിലാണ് ആദ്യ ഘട്ടമായി ഹാപിനസ് റിവാര്‍ഡ് പ്രോഗ്രാം തുടങ്ങിയിരിക്കുന്നത്. ഉടന്‍ തന്നെ ജിസിസിയിലെ 248 സ്റ്റോറുകളിലേക്കും ഈ പദ്ധതി വിപുലീകരിക്കും.
”ഉപഭോക്താക്കളെ കൂടുതല്‍ സന്തോഷകരമാക്കുന്ന ലുലുവിന്റെ മറ്റൊരു പദ്ധതിക്കാണ് തുടക്കമായിരുന്നത്. ലോകം സന്തോഷ ദിനം ആചരിക്കുകയും വിശുദ്ധ റമദാന്‍ മാസം ആഗതമാവുകയും ചെയ്യുന്ന സമയത്ത് തന്നെ ഏറ്റവും മികച്ച ഈ റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട് ” -ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു.
എപ്പോഴും ലുലുവിനെ പിന്തുണയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും ഇളവും സൗകര്യവും സന്തോഷവും പകരുന്നതാണ് ഹാപിനസ് റിവാര്‍ഡ് പദ്ധതിയെന്ന് ഉറപ്പുണ്ടെന്നും, വിശ്വസ്ത ഉപഭോക്താക്കളോട് നന്ദി പ്രകടിപ്പിക്കാനുള്ള വഴിയാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലുലു ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വഴിയോ കാഷ് കൗണ്ടറുകളില്‍ നിന്ന് റിവാര്‍ഡുകള്‍ ലഭിക്കും. ഹാപിനസ് റിവാര്‍ഡിന്റെ ഭാഗമായി ലഭിക്കുന്ന അഞ്ച് പ്രധാന ഗുണങ്ങളാണ് എടുത്തു കാണേണ്ടതെന്ന് ലുലു ഗ്രൂപ് കമ്യൂണികേഷന്‍സ് ഡയക്ടര്‍ വി.നന്ദകുമാര്‍ ചൂണ്ടികാട്ടി. ”ക്യാഷ് കൗണ്ടറുകളില്‍ നിന്ന് തല്‍ക്ഷണം ലഭിക്കുന്ന ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്, ആകര്‍ഷകമായ റിവാര്‍ഡ് പോയിന്റുകള്‍, ഏറ്റവും മികച്ച ഇളവുകള്‍, സ്‌പെഷ്യല്‍ പ്രിവിലേജ്, മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് ലഭിക്കുന്ന മികച്ച ഓഫറുകള്‍…ഹാപിനസ് റിവാര്‍ഡ് പ്രോഗ്രാമിലൂടെ ഏറ്റവും മികച്ച സന്തോഷകരമായ സേവിംഗ്‌സിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്” -വി.നന്ദകുമാര്‍ കൂട്ടിചേര്‍ത്തു.
ലുലു ഗ്രൂപ് സിഇഒ സെയ്ഫി രൂപാവാല, സിഒഒ സലീം വി.ഐ, റീടെയ്ല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ഷാബു അബ്ദുല്‍ മജീദ്, സിഐഒ മുഹമ്മദ് അനീഷ്, സിഎഫ്ഒ ഇ.പി നമ്പൂതിരി, ഡയറക്ടര്‍ ഓഫ് ഓഡിറ്റ് കെ.കെ പ്രസാദ്, റീടെയ്ല്‍ ഓഡിറ്റ് ഡയറക്ടര്‍ സന്തോഷ് പിള്ള എന്നിവരും ചടങ്ങില്‍ ഭാഗമായി.