ലുലു വാക്കത്തോണ്‍ 19ന് ദുബായിലും അല്‍ഐനിലും; 10000 പേര്‍ പങ്കെടുക്കും
ദുബായ്: ദുബായിലും അല്‍ ഐനിലും ഫെബ്രുവരി 19ന് ഞായറാഴ്ച നടക്കുന്ന വാര്‍ഷിക ലുലു വാക്കത്തണില്‍ ഏകദേശം 10,000 പേര്‍ പങ്കെടുക്കും. മഹാമാരിയുടെ രൂക്ഷതക്ക് ശേഷം ആദ്യമായാണ് വാക്കത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വളര്‍ച്ചാ അജണ്ടയില്‍ സുസ്ഥിര വികസനത്തിന് മുന്‍ഗണന നല്‍കാനുള്ള യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ കാഴ്ചപ്പാടിനെ പിന്തുണക്കുന്താണീ പ്രോഗ്രാം.
യോഗ സെഷന്‍, ഫിറ്റ്‌നസ് ക്‌ളാസ്, സുംബ നൃത്തം എന്നിങ്ങനെ രസകരമായ ശാരീരികക്ഷമതാ പ്രവര്‍ത്തനങ്ങളുടെ മുഴുദിന വാക്കത്തോണ്‍ ആണിത്. ബോളിവുഡ് നടനും ഫിറ്റ്‌നസ് ഐകണുമായ ദിനോ മോറിയയും പങ്കെടുക്കും. രാവിലെ എട്ടിന് ദുബായ് അല്‍ സഫ പാര്‍ക്കിലും, അല്‍ ഐന്‍ കുവൈത്താത്ത് ലുലു ഹൈപര്‍ മാര്‍ക്കറ്റ് പരിസരത്തും പരിപാടികളുണ്ടാകും.
സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, കാന്‍സര്‍ സ്‌ക്രീനിംഗ്, ആരോഗ്യ പരിശോധനകള്‍, ഉല്‍പന്ന സാമ്പിളുകള്‍, ഗിഫ്റ്റ് ഹാംപറുകള്‍, റിഫ്രഷ്‌മെന്റ്‌സ്, ആഫ്രിക്കന്‍ ഡ്രമ്മര്‍മാരുടെ അകമ്പടിയില്‍ റഷ്യന്‍, ഇന്ത്യന്‍ നൃത്തങ്ങള്‍ തുടങ്ങിയവയുമുണ്ടാകും.
”ലോകമെമ്പാടുമുള്ള വികസനത്തിന്റെ അടിസ്ഥാന നിര്‍മാണ ഘടകങ്ങളില്‍ ഒന്നാണ് സുസ്ഥിരത. അത് നമ്മുടെ ഭൂമിയുടെയും ഭാവി തലമുറയുടെയും ക്ഷേമം ഉറപ്പാക്കും” -ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ സലിം എം.എ പറഞ്ഞു.
പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ വൈദ്യപരിശോധനയുണ്ടാകും. ബുര്‍ജീല്‍ ഹോസ്പിറ്റല്‍ പിന്തുണയോടെയാണ് വാക്കത്തോണ്‍ നടക്കുന്നത്. പി & ജി, ട്രാന്‍സ്‌മെഡ്, ലൈഫ് ബോയ്, റെക്‌സോണ, എഎക്‌സ്ഇ, ക്‌ളിയര്‍, നിവിയ, ഹെന്‍കെല്‍ എന്നിവ പ്രായോജകരാണ്.
എല്ലാ ലുലു സ്റ്റോറുകളിലും ലുലു വെബ്‌സൈറ്റ് ലിങ്ക് വഴിയും രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
ലിങ്ക്:
https://www.luluhypermarket.com/en-ae/pages/lulu-walkathon-2023