‘ലുലു വേള്‍ഡ് ഫുഡ്’ ഫെസ്റ്റിവലിന് തുടക്കം
ഭക്ഷണ ഇനങ്ങളിലും ഗൃഹോപകരണങ്ങളിലും ഓഫറുകളും ഡിസ്‌കൗണ്ടുകളും. തത്സമയ പാചക മത്സരങ്ങള്‍.
ഓണ്‍ലൈന്‍ ഷോപര്‍മാര്‍ക്ക് മാസ്റ്റര്‍ കാര്‍ഡിന്റെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫെബ്രു.23 മുതല്‍ 25 വരെ പര്‍ചേസുകള്‍ക്ക് 20% അധിക കിഴിവ്.
അബുദാബി: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ റീടെയില്‍ ശൃംഖലയായ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ഏറ്റവും പുതിയ ഭക്ഷ്യ മേളയായ ‘ലുലു വേള്‍ഡ് ഫുഡ്’ ഫെസ്റ്റിവലിന് മുഴുവന്‍ ലുലു സ്‌റ്റോറുകളിലും തുടക്കം കുറിച്ചു. അന്താരാഷ്ട്ര വിഭവങ്ങളുടെ വൈവിധ്യം ആഘോഷിക്കുന്ന ഈ ഫെസ്റ്റിവല്‍ മാര്‍ച്ച് 8 വരെ നീണ്ടു നില്‍ക്കും.
അബുദാബി ലുലു ഹൈപര്‍ മാര്‍ക്കറ്റ് ഡബ്‌ള്യുടിസി, ദുബായ് ഖിസൈസിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റ്, ഷാര്‍ജ മുവയ്‌ല ലുലു ഹൈപര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങ് നടന്നു. പ്രശസ്ത ഷെഫുമാരായ പങ്കജ് ബദൗരിയ, സുമയ്യ ഉബൈദ്, അഹ്മദ് ദര്‍വീഷ്, ചലച്ചിത്ര നടി ആന്‍ അഗസ്റ്റിന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ ഉദ്ഘാടന ചടങ്ങുകളില്‍ വിശിഷ്ടാതിഥികളായിരുന്നു.
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്നു വരുന്ന ‘ഗള്‍ഫുഡ് 2023’ല്‍ ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യൂസസഫലി എം.എയാണ് വാര്‍ഷിക ‘ലുലു വേള്‍ഡ് ഫുഡ’് പ്രഖ്യാപിച്ചത്. സ്ട്രീറ്റ് ഫുഡ്, സീഫുഡ്, ആരോഗ്യ വിഭവങ്ങള്‍, മധുര പലഹാരങ്ങള്‍ തുടങ്ങി സ്വാദിന്റെ ലോകാനുഭവമാണ് ലുലുവിലെത്തുന്ന ഷോപര്‍മാര്‍ക്ക് ലഭിക്കുക. ഭക്ഷണ ഇനങ്ങളിലും ഗൃഹോപകരണങ്ങളിലും എക്‌സ്‌ക്‌ളൂസിവ് ഓഫറുകളും ഡിസ്‌കൗണ്ടുകളുമുള്ളതിനാല്‍, ആഗോള പാചക രീതികളുടെ ഏറ്റവും മികച്ചത് ആസ്വദിച്ച് അടുക്കള നവീകരിക്കാനുള്ള മികച്ച അവസരമാണ് ഈ ഇവന്റ് എന്നത് ഈ മേളയെ വേറിട്ടു നിര്‍ത്തുന്നു.
ഭക്ഷ്യ മേളയോടനുബന്ധിച്ച് എയര്‍ ഫ്രയറുകള്‍, മൈക്രോ വേവ് ഓവനുകള്‍, ബ്‌ളെന്‍ഡറുകള്‍, ജ്യൂസറുകള്‍, കുക്ക് വെയറുകള്‍, പാന്‍ട്രി സ്റ്റേപ്പിള്‍സ് എന്നിവയുള്‍പ്പെടെ 50% വരെ കിഴിവില്‍ നിരവധി അടുക്കള ഉപകരണങ്ങള്‍ വില്‍പനക്കുണ്ട്. വിദേശ പഴങ്ങളും പച്ചക്കറികളും പ്രീമിയം റോസ്റ്ററി ഉല്‍പന്നങ്ങളും ശീതീകരിച്ച മാംസവും റെഡി റ്റു ഈറ്റ് ഭക്ഷണങ്ങളും ഈ ഉത്സവ വേളയില്‍ കിഴിവുകളോടെ ലഭിക്കും.
ഭക്ഷ്യ മേളയുടെ ഭാഗമായി അബുദാബി ക്യാപിറ്റല്‍ മാള്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ്, ദുബായ് സിലികണ്‍ ഒയാസിസ് ലുലു ഹൈപര്‍ മാര്‍ക്കറ്റ്, അല്‍ ഐന്‍ കുവൈത്താത്തിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റ് എന്നീ മൂന്നിടങ്ങളില്‍ തത്സമയ പാചക മത്സരങ്ങള്‍ നടക്കുന്നുണ്ട്. ഹോം ഷെഫുകള്‍ക്കും പാചക പ്രേമികള്‍ക്കും അവരുടെ കഴിവുകള്‍ പുറത്തെടുക്കാനും ഭക്ഷണത്തോടുള്ള അഭിനിവേശം പ്രദര്‍ശിപ്പിക്കാനും മികച്ച അവസരത്തോടൊപ്പം 3,000 ദിര്‍ഹം വരെ മൂല്യമുള്ള ക്യാഷ് പ്രൈസുകള്‍ നേടാനും സാധിക്കും. കൂടാതെ, ഇന്ത്യയിലെ മാസ്റ്റര്‍ ഷെഫായ പങ്കജ് ബദൗരിയ ഭക്ഷണ പ്രേമികള്‍ക്ക് വൈദഗ്ധ്യം നേടാനാകുന്ന തത്സമയ പാചക വര്‍ക് ഷോപ് സംഘടിപ്പിക്കുന്നുമുണ്ട്. പാചകക്കുറിപ്പുകള്‍, നുറുങ്ങുകള്‍, തന്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ പാചക മികവ് വര്‍ധിപ്പിക്കാന്‍ ഈ ശില്‍പശാല സഹായിക്കും. ലൈവ് കുക്കിംഗ് വര്‍ക് ഷോപ്പിനും മത്സരത്തിനുമുള്ള രജിസ്‌ട്രേഷനും ലുലു സ്റ്റോറുകളിലെ കസ്റ്റമര്‍ കെയര്‍ ഡെസ്‌കില്‍ നിനനും ലഭിക്കുന്നതാണ്.
ലുലു വേള്‍ഡ് ഫുഡ് അവതരിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് അസാധാരണമായ പാചകാനുഭവം പ്രദാനം ചെയ്യാനാകുന്നതില്‍ തങ്ങള്‍ക്ക് അത്യധികം ആഹ്‌ളാദമുണ്ടെന്ന് ലുലു ഗ്രൂപ് ഡയറക്ടര്‍ സലിം എം.എ പറഞ്ഞു.
ഓണ്‍ലൈന്‍ ഷോപര്‍മാര്‍ക്ക് മാസ്റ്റര്‍ കാര്‍ഡിന്റെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫെബ്രുവരി 23 മുതല്‍ 25 വരെ ലുലു വെബ്‌സൈറ്റിലൂടെയുള്ള പര്‍ചേസുകള്‍ക്ക് 20% അധിക കിഴിവ് നേടാനാകുന്നതാണ്.