മഹ്‌സൂസ് ഈദ് സമ്മാനം: നേപ്പാളിക്ക് 2,00,00,000 ദിര്‍ഹം; ഫിലിപ്പിനോക്ക് 10,00,000; മലയാളിക്ക് 400 ഗ്രാം സ്വര്‍ണം
ദുബായ്: നേപ്പാളി റിസപ്ഷനിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തെ ഈദ് തീര്‍ച്ചയായും അവിസ്മരണീയാനുഭവമാണ്. കാരണം, മഹ്‌സൂസില്‍ നിന്ന് 2,00,00,000 ദിര്‍ഹമിന്റെ മികച്ച സമ്മാനം ലഭിക്കാന്‍ ഭാഗ്യമുണ്ടായി.
യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസിന്റെ 124-ാമത് പ്രതിവാര നറുക്കെടുപ്പില്‍ ഏറ്റവും പുതിയ മള്‍ടി മില്യണയറെ പ്രഖ്യാപിച്ചതോടെയാണിത്. അടുത്തിടെ തുടക്കമിട്ട പുതിയ സമ്മാന ഘടനയെ തുടര്‍ന്ന് നടന്ന ആറാമത്തെ ഗ്യാരന്റീഡ് റാഫിള്‍ ഡ്രോയില്‍ ഷെര്‍ലണ്‍ എന്ന ഫിലിപ്പിനോക്ക് 10,00,000 ദിര്‍ഹം സമ്മാനം ലഭിച്ചു.
കുവൈത്തില്‍ ജോലി ചെയ്യുന്ന പാലക്കാട് പട്ടാമ്പി സ്വദേശി അബൂബക്കര്‍ 400 ഗ്രാം സ്വര്‍ണ സമ്മാനം നേടി. ഏകദേശം 22.5 ലക്ഷം രൂപക്കുള്ള സ്വര്‍ണ നാണയങ്ങളാണ് ലഭിച്ചത്. ‘ഗോള്‍ഡന്‍ റമദാന്‍’ നറുക്കെടുപ്പിന്റെ ഭാഗമായി 400 ഗ്രാം മഹ്‌സൂസ് സ്വര്‍ണ നാണയങ്ങളുടെ അവസാന റമദാന്‍ നറുക്കെടുപ്പിലാണ് അബൂബക്കര്‍ ജേതാവായത്.

ഇതോടെ, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ളില്‍ മഹ്‌സൂസില്‍ നിന്നുള്ള കോടീശ്വരന്മാരുടെ എണ്ണം 39 ആയി. ഇതു വരെ 236,000ത്തിലധികം വിജയികള്‍ക്ക് സമ്മാനത്തുകയായി 40,70,00,000 ദിര്‍ഹം നല്‍കിയിട്ടുണ്ട്. ഇത് മേഖലയിലെ ഏറ്റവും ഉയര്‍ന്നതും പതിവായി നല്‍കുന്നതുമായ പ്രതിവാര നറുക്കെടുപ്പാണ്. മഹ്‌സൂസിന്റെ സ്ഥാനം ആ നിലയില്‍ സ്ഥാനപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഏപ്രില്‍ 15നായിരുന്നു നറുക്കെടുപ്പ്. 124-ാമത് പ്രതിവാര നറുക്കെടുപ്പില്‍ നേപ്പാളില്‍ നിന്നുള്ള പദം 2 കോടി ദിര്‍ഹം സ്വന്തമാക്കിയെന്ന് ഇവിംഗ്‌സ് സിഇഒയും മാനേജിംഗ് ഓപറേറ്ററുമായ ഫരീദ് സാംജി പ്രഖ്യാപിച്ചു. മഹ്‌സൂസില്‍ വിജയിക്കുന്ന നേപ്പാളില്‍ നിന്നുള്ള തങ്ങളുടെ ആദ്യ കോടീശ്വരനല്ല ഇദ്ദേഹമെന്നും സാംജി പറഞ്ഞു. തങ്ങളുടെ പങ്കാളികളുടെ ജീവിതത്തില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞതില്‍ മഹ്‌സൂസിന് വളരെ അഭിമാനമുണ്ടെന്നും ഫരീദ് സാംജി വ്യക്തമാക്കി.
23 വര്‍ഷം മുന്‍പ് യുഎഇയിലെത്തിയതാണ് പദം എന്ന നേപ്പാളുകാരന്‍. അന്നു മുതല്‍ ഒരേ തൊഴിലുടമക്കൊപ്പമാണ്
ജോലി ചെയ്യുന്നത്. 2,00,00,000 ദിര്‍ഹമിന്റെ വലിയ സമ്മാന ജേതാവായ മാര്‍ഗം അദ്ദേഹം ഹ്രസ്വമായി പങ്കുവെച്ചു. തുടക്കത്തില്‍ വീട്ടുജോലിക്കാരനായി പ്രവാസമാരംഭിച്ച പദം പിന്നീട് തൊഴിലുടമയുടെ സ്വകാര്യ ഡ്രൈവറായി. വിരമിക്കല്‍ പ്രായത്തോടടുക്കുമ്പോഴും അതേ തൊഴിലുടമയുടെ ഓഫീസ് റിസപ്ഷനിസ്റ്റായി ജോലി ചെയ്യാന്‍ അവസരം ലഭിച്ചതില്‍ പദം സംതൃപ്തനാണ്. തനിക്ക് മഹ്‌സൂസിനോട് വലിയ കടപ്പാടും നന്ദിയുമുണ്ടെന്ന് പദം പറഞ്ഞു. നാല് മാസം മുമ്പ് മഹ്‌സൂസില്‍ നിന്ന് 350 ദിര്‍ഹം നേടിയിരുന്നു. എന്നാല്‍, ഈ സമ്മാനം ഏറ്റവും വലിയ പ്രതിഫലമാകുമെന്ന് നിനച്ചിരുന്നില്ല. എല്ലാ ശനിയാഴ്ചയും തത്സമയ നറുക്കെടുപ്പ് കാണാറുണ്ട്. പക്ഷേ, ഏപ്രില്‍ 15ന് വൈകുന്നേരം തിരക്കിലായിരുന്നു. അതിനാല്‍ ഞായറാഴ്ച മഹ്‌സൂസില്‍ നിന്ന് ഒരു കോള്‍ ലഭിക്കുന്നതു വരെ വിജയിച്ചതായി മനസ്സിലായില്ല. ആദ്യം തമാശയായി വിളിച്ചതായാണ് തോന്നിയത്. അത് കാര്യമായി എടുത്തില്ല. എന്നാല്‍, കോളിലായ ിരിക്കുമ്പോള്‍ തന്നെ തന്റെ മഹ്‌സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഭാഗ്യശാലിയാണെന്ന് ബോധ്യമായത്.
”ഞാന്‍ എത്രയ്ക്കധികം സന്തോഷവാനാണെന്ന് പറയാന്‍ വാക്കുകളില്ല. ഇത്രയും വലിയ തുക സ്വന്തമാകുമെന്ന് സ്വപ്‌നേപി കരുതിയില്ല. മഹ്‌സൂസില്‍ പങ്കെടുക്കാന്‍ സാധാരണയായി എല്ലാ ആഴ്ചയും 35 ദിര്‍ഹം നീക്കി വെക്കാറുണ്ട്. അത് ചിലപ്പോള്‍ ഭക്ഷണമോ പലചരക്ക് സാധനങ്ങളോ ഉപേക്ഷിച്ചു കൊണ്ടായിരിക്കും. കാരണം, ഈ പണം ഒരു ദിവസം എനിക്ക് തിരികെ കിട്ടുമെന്ന് തോന്നിയിരുന്നു” -അദ്ദേഹം മനസ് തുറന്നു.
ലഭിച്ച തുക എങ്ങനെ ചെലവഴിക്കണമെന്ന് പദം ഇതു വരെ തീരുമാനിച്ചിട്ടില്ല. രോഗബാധിതയായ ഭാര്യയുടെ ചികിത്സാചെലവുകള്‍ക്കായി ഒരു വിഹിതം മാറ്റിവെക്കും. കടങ്ങള്‍ വീട്ടി മകള്‍ക്ക് നല്ല വിദ്യാഭ്യാസത്തിനും ചെലവഴിക്കും.
റിട്ടയര്‍മെന്റ് പ്‌ളാനുകളെ കുറിച്ച് ചോദിച്ചപ്പോള്‍, കുടുംബത്തോടൊപ്പം യുഎഇയില്‍ സ്ഥിര താമസമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്റെ പുതിയ സമ്പത്തിന്റെ ഒരു ഭാഗം ഒരു വീട് വാങ്ങാന്‍ ഉപയോഗിച്ചു. എന്നിരുന്നാലും, ഒരു കോടീശ്വരനായ ശേഷവും കഴിഞ്ഞ 23 വര്‍ഷമായി തനിക്കും കുടുംബത്തിനും മാന്യമായ ജീവിതം നല്‍കിയ അതേ കമ്പനിയില്‍ തന്നെ തുടര്‍ന്നും ജോലി ചെയ്യാനുള്ള ആഗ്രഹം പദം പ്രകടിപ്പിച്ചു.
മറുവശത്ത്, മഹ്‌സൂസിന്റെ ആറാമത്തെ ഗ്യാരന്റീഡ് റാഫിള്‍ ഡ്രോ ഫിലിപ്പീന്‍സുകാരനായ ഷെര്‍ലണിനാണ് ലഭിച്ചത്. 10,00,000 ദിര്‍ഹമാണ് സമ്മാനം. ദുബായിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ റേഡിയോഗ്രാഫറായി ജോലി ചെയ്യുകയാണ് ഷെര്‍ലണ്‍. നാല് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ഒരു സുഹൃത്തില്‍ നിന്ന് കോള്‍ വന്നപ്പോഴണ് 10 ലക്ഷം ദിര്‍ഹം നേടിയതായി അറിഞ്ഞത്. ഫോണെടുത്തത് ഭാര്യയായിരുന്നു. അവള്‍ ആദ്യം വിശ്വസിച്ചില്ല. തമാശയാണെന്നാണ് കരുതിയത്. പക്ഷേ, പിന്നീട് ഉറപ്പിച്ചപ്പോള്‍ ആവേശമായി.
ഈ സമ്മാനം ലഭിച്ചതില്‍ അത്യധികം സന്തോഷമുണ്ടെന്ന് അബൂബക്കര്‍ പറഞ്ഞു. പല തവണ മഹ്‌സൂസില്‍ പങ്കെടുത്തിട്ടുണ്ട്. മഹ്‌സൂസിന് അബൂബക്കര്‍ നന്ദിയും കടപ്പാടും അറിയിച്ചു. ഈ തുക ചോക്കലേറ്റ് ബിസിനസ് വികസിപ്പിക്കാന്‍ താന്‍ വിനിയോഗിക്കുമെന്നും അബൂബക്കര്‍ വ്യക്തമാക്കി.
ഓരോ ആഴ്ചയും 35 ദിര്‍ഹമിന് ഒരു മഹ്‌സൂസ് കുപ്പി വെള്ളം വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം.