FEATUREDTechnology

മഹ്‌സൂസ് റാഫിള്‍: ആര്‍ലിന്‍ നേടിയത് 10,000,000 ദിര്‍ഹം

ദുബായ്: മഹ്‌സൂസിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ ഫിലിപ്പീന്‍സ് വനിത ആര്‍ലിന്‍ 10,000,000 ദിര്‍ഹം സമ്മാനം കരസ്ഥമാക്കി. 117-ാമത് സൂപര്‍ സാറ്റര്‍ഡേ നറുക്കെടുപ്പാണ് ഈ 40കാരിയുടെ ജീവിതം മാറ്റിമറിച്ചത്. യുഎഇയിലെ ഏറ്റവും വലിയ പ്രതിവാര ലൈവ് നറുക്കെടുപ്പിലാണ് ആര്‍ലിന്‍ സൗഭാഗ്യത്തിന്റെ കൊടുമുടി കയറിയത്.
രണ്ടു വര്‍ഷത്തിനിടെ മഹ്‌സൂസ് 376,000,000 ദിര്‍ഹം സമ്മാനത്തുകയായി നല്‍കിക്കഴിഞ്ഞു. അതിലെ 32 കോടിപതികളില്‍ 5 പേര്‍ ഫിലിപ്പിനോകളാണ്.
കഴിഞ്ഞ 12 വര്‍ഷമായി അബുദാബിയിലാണ് ആര്‍ലിന്‍ ജോലി ചെയ്യുന്നത്. ഭര്‍ത്താവ് തെരഞ്ഞെടുത്ത അഞ്ച് നമ്പറുകളാണ് ആര്‍ലിന് 10,000,000 ദിര്‍ഹം നേടിക്കൊടുത്തത്. 9, 10, 13, 28, 29 എന്നിവയായിരുന്നു ആര്‍ലിന്റെ ഭാഗ്യ സംഖ്യകള്‍. ഈ അപ്രതീക്ഷിത സമ്മാനം ദൈവത്തില്‍ നിന്നുള്ളതാണെന്നാണ് ആര്‍ലിന്‍ കരുതുന്നത്.
”ഞാന്‍ ഭാഗ്യവതിയായ വിവരം ഭര്‍ത്താവാണ് ആദ്യം അറിയിച്ചത്. അതേക്കുറിച്ച് ഇമെയില്‍ ലഭിച്ചെന്ന് ഭര്‍ത്താവ് പറഞ്ഞത് കേട്ട് ഞാന്‍ അന്ധളിച്ചു. എനിക്ക് രണ്ട് ദിവസമായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. തൊട്ടുടനെ അത് സ്ഥിരീകരിച്ചു കൊണ്ട് മഹ്‌സൂസില്‍ നിന്നും വിവരം ലഭിച്ചപ്പോള്‍ എന്തെന്നില്ലാത്ത ആഹ്‌ളാദത്തിലായി ഞാന്‍. അതു വരെ 17 ദിര്‍ഹം മാത്രമേ എന്റെ കൈവശമുണ്ടായിരുന്നുള്ളൂ. ഭര്‍ത്താവ് എന്റെ അക്കൗണ്ടിലേക്ക് 20 ദിര്‍ഹം അധികമായി ഡെപ്പോസിറ്റ് ചെയ്തു തന്നു. അതിലൂടെ കഴിഞ്ഞാഴ്ച 35 ദിര്‍ഹമിന് കുപ്പി വെള്ളം വാങ്ങിയാണ് ഞാന്‍ മഹ്‌സൂസിന്റെ നറുക്കെടുപ്പില്‍ പ്രവേശിച്ചത്. പിന്നെയുണ്ടായ വിസ്മയമാണ് ആദ്യം പറഞ്ഞത്. എനിക്ക് വിശ്വസിക്കാനായില്ല. സമ്മാനത്തുകയിലെ പൂജ്യങ്ങള്‍  ഞാന്‍ പല തവണ എണ്ണി നോക്കി…” -ആര്‍ലിന്‍ വികാരാധീനയായി പറഞ്ഞു.
പണം എങ്ങനെ ശ്രദ്ധാപൂര്‍വം വിനിയോഗിക്കാമെന്ന് ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുകയാണ് താനെന്ന് ആര്‍ലിന്‍ പറഞ്ഞു. ഈ സമ്മാനത്തുക കൊണ്ട് തന്റെയും ഭര്‍ത്താവിന്റെയും കുടുംബങ്ങള്‍ക്ക് രണ്ട് വീടുകള്‍ നിര്‍മിക്കും. അതില്‍ നിന്നൊരു ഭാഗം നാട്ടിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനും ആഗ്രഹിക്കുന്നതായി ആര്‍ലിന്‍ വ്യക്തമാക്കി.
മഹ്‌സൂസിലെ പങ്കാളിത്തത്തിലും വിജയികളിലും ഫിലിപ്പിനോകള്‍ രണ്ടാം സ്ഥാനത്താണ്. അതിന് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി 50,000 വിജയികളില്‍ മൊത്തം സമ്മാനങ്ങളായി നേടിയ ഏകദേശം 62,000,000 ദിര്‍ഹമാണെന്നും മഹ്‌സൂസ് മാനേജിംഗ് ഓപറേറ്ററും ഇവിംഗ്‌സ് സിഇഒയുമായ ഫരീദ് സാംജി പറഞ്ഞു.
”2021നും 2022നുമിടയില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള 4 വിജയികള്‍ കോടിപതികളായി. മഹ്‌സൂസിലൂടെ അവര്‍ നല്ല ജീവിതം നയിക്കുന്നു. ഞങ്ങളുടെ കോടിപതി പട്ടികയിലേക്ക് മറ്റൊരു വനിതയെ സ്വാഗതം ചെയ്യാനാകുന്നതില്‍ അതിയായ സന്തോഷമുണ്ട്. പ്രത്യേകിച്ചും, മൂന്ന് ഫിലിപ്പിനോ വനിതകള്‍ നറുക്കെടുപ്പില്‍ ജേതാക്കളായ ശേഷം” -ആര്‍ലിനെ പരിചയപ്പെടുത്തവേ ഫരീദ് സാംജി പറഞ്ഞു.
117-ാമത് സൂപര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ പങ്കെടുത്ത 1,345 പേര്‍ മൊത്തം സമ്മാനത്തുകയായി 11,756,050 ദിര്‍ഹം കരസ്ഥമാക്കി . രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം അഞ്ച് അക്കങ്ങളില്‍ നാലെണ്ണം യോജിപ്പിച്ച 38 വിജയികള്‍ 26,315 ദിര്‍ഹം വീതം സ്വീകരിച്ചു. കൂടാതെ 1,303 വിജയികള്‍ അഞ്ചില്‍ മൂന്നെണ്ണം പൊരുത്തപ്പെടുത്തി 350 ദിര്‍ഹം വീതം നേടി. എല്ലാ ആഴ്ചകളിലെയും പോലെ മൂന്ന് റാഫിള്‍ വിജയികള്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കുകയുമുണ്ടായി.
അടുത്ത കോടീശ്വരനാവാന്‍ www.mahzooz.ae  വഴി രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹമിന് ഒരു കുപ്പി വെള്ളം വാങ്ങി മഹ്‌സൂസില്‍ പങ്കെടുക്കാം. രണ്ട് വ്യത്യസ്ത സംഖ്യകള്‍ തെരഞ്ഞെടുത്തു കൊണ്ട് ഇത് ഒന്നിലധികം നറുക്കെടുപ്പുകളിലും അവസാനത്തെ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയിലും സൂപര്‍ സാറ്റര്‍ഡേ ഡ്രോകളിലും പ്രവേശിക്കാന്‍ അവരെ പ്രാപ്തരാക്കുന്നു. സൂപര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ 49 നമ്പറുകളില്‍ നിന്ന് 5 എണ്ണം തെരഞ്ഞെടുക്കണം.  അതില്‍ ഉറപ്പുള്ള മൂന്ന് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതം ലഭിക്കുന്നതാണ്.അവസാനത്തെ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുക്കുന്നവര്‍ 10,000,000 ദിര്‍ഹം നേടാനുള്ള അവസരത്തിനായി 39ല്‍ ആറു നമ്പറുകള്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്.
മഹ്‌സൂസ് എന്ന അറബി പദത്തിന്റെ അര്‍ത്ഥം ‘ഭാഗ്യവാന്‍’ എന്നാണ്. ജിസിസിയുടെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പാണിത്. പങ്കെടുക്കുന്നവര്‍ക്ക് ഓരോ ആഴ്ചയും ദശലക്ഷക്കണക്കിന് ദിര്‍ഹമിന്റെ വിജയം നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. മനുഷ്യരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും സമൂഹത്തിന് തിരികെ നല്‍കാനും മഹ്‌സൂസ് പ്രതിജ്ഞാബദ്ധമാണെന്നും ഫരീദ് വ്യക്തമാക്കി.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.